ബംഗളൂരു: തൊഴിലാളികളെ പരിച്ചുവിടാനുള്ള നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബൈജു രവീന്ദ്രന്‍.ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നും അതൊരിക്കലും എളുപ്പമല്ലെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ അദ്ദേഹം എഴുതി. അടുത്ത മാര്‍ച്ചോടെ 2500 തൊഴിലാളികളെയാണ് ബൈജൂസ് പിരിച്ചുവിടുന്നത്.
‘ലാഭത്തിന്റെ വഴിയില്‍ സഞ്ചരിക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ടതുണ്ട്. ബൈജൂസ് വിടാന്‍ പോകുന്നവര്‍ ക്ഷമിക്കണം. അതെന്റെ ഹൃദയം തകര്‍ക്കുന്നുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. ഇതൊരിക്കലും ഞങ്ങളുദ്ദേശിച്ച പോലെ എളുപ്പമുള്ള പ്രക്രിയ ആയിരുന്നില്ല.’ – അദ്ദേഹം കുറിച്ചു. ആകെ ശേഷിയുടെ അഞ്ചു ശതമാനം പേരെ മാത്രമേ പിരിച്ചുവിടുന്നുള്ളൂ എന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളെ തിരികെ കൊണ്ടുവന്ന് കമ്ബനിയെ സുസ്ഥിര വികസനത്തിലേക്ക് എത്തിക്കുന്നതിനാണ് എന്റെ ആദ്യ മുന്‍ഗണന. പുതിയ അവസരങ്ങളിലെല്ലാം നിങ്ങളെ ആദ്യത്തില്‍ പരിഗണിക്കണമെന്ന് എച്ച്‌ആര്‍ ഡിപ്പാര്‍ട്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ – രവീന്ദ്രന്‍ പറഞ്ഞു.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്ബനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്ബനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്ബനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്ബന്‍ കമ്ബനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി. രണ്ടു വര്‍ഷത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്ക് മാത്രമായി 2.5 ബില്യണ്‍ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്ബനി ചെലവഴിച്ചിരുന്നത്.
പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ചു: യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ബെംഗളൂരു പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ച കുറ്റത്തിനാണ് പ്രതിക്ക് ശിക്ഷവിധിച്ചത്.
വര്‍ഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റഷീദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. ‘പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫേസ്ബുക്കില്‍ വാര്‍ത്താ ചാനലുകളും ഇട്ട പോസ്റ്റുകള്‍ക്കെല്ലാം അദ്ദേഹം കമന്റ് ചെയ്തു,’ കോടതി നിരീക്ഷിച്ചു.
മാത്രമല്ല, പ്രതി നിരക്ഷരനോ സാധാരണക്കാരനോ ആയിരുന്നില്ലെന്നും കുറ്റം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മനഃപൂര്‍വ്വം പോസ്റ്റുകളും കമന്റുകളും ഇട്ടതാണെന്നും കോടതി വ്യക്തമാക്കി.