Home Featured ബെംഗളൂരു: സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ അജ്ഞാതരുടെ ശ്രമം;പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ അജ്ഞാതരുടെ ശ്രമം;പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: തുമക്കുരു ഹുളിയൂരിൽ സ്കൂൾ കുട്ടികളെ കൂട്ടമായി തട്ടിക്കൊണ്ടു പോകാൻ അജ്ഞാതർ ശ്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുരു സ്പീ രാഹുൽ കുമാർ ഷാപ്പൂർവാഡിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണിത്.

ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് പ്രൈമറി സ്കൂൾ വിദ്യാർഥികളായ 8 പേരെ കാറിലെത്തിയ മുഖം മൂടി ധരിച്ച് 5 അംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ചെറുത്തുനിൽപ്പിനിടെ കുട്ടിക ളിൽ പലർക്കും കൈകളിലും മറ്റും മുറിവേറ്റു. കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് എസ്പി ഇടപെട്ടത്.

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്.ആണ്‍കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് വയറുവേദനയുമായി പ്ലസ് ടു വിദ്യാര്‍ഥിനിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനകള്‍ക്കിടെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചെന്ന് കണ്ടെത്തിയത്.ഉടന്‍ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും വാര്‍ഡിലേക്ക് മാറ്റി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി.

പെട്ടെന്ന് തന്നെ അമ്മയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴ് വയസായിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group