ബെംഗളൂരു:വെബ്ടാക്സി ഓട്ടോകളുടെ സർവീസ് വിലക്കിയ മോട്ടർ വാഹന വകുപ്പിന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.15 ദിവസത്തിനുള്ളിൽ പുതിയ നിരക്ക് മോട്ടർ വാഹനവകുപ്പ് പ്രസിദ്ധീകരിക്കണം. അതുവരെ സർക്കാർ നിശ്ചയിച്ച നിരക്കിൽ 10 ശതമാനം അധിക ചാർജ് ഈടാക്കി വെബ് ഓട്ടോ കൾക്ക് സർവീസ് നടത്താം.ഓട്ടോ സർവീസ് വിലക്കിയതിനെതിരെ വെബ് ഓട്ടോകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന എഎൻഐ ടെക്നോളജീസ് നൽകിയ ഹർജിയിലാണ് വിധി.
കേസിൽ അടുത്ത വാദം നവംബർ 7 ലേക്ക് മാറ്റി. സർക്കാർ നിശ്ചയിച്ചതിനേക്കാൾ അമിത നിരക്ക് ഈടാക്കുന്നതായി കണ്ടത്തിയതിനെ തുടർന്നാണ് വെബാക്സി കമ്പനികളായ ഊബർ, ഒല,റാപിഡോ തുടങ്ങിയ കമ്പനികളുടെ ഓട്ടോകളുടെ സർവീസ് വിലക്കിയത്.വിലക്ക് ലംഘിച്ച ഓട്ടോകളുടെ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. വെബാക്സി കമ്പനികളിൽ നിന്നാണ് പിഴ ഈടാക്കേണ്ടതെന്നാണ് യൂണിയനുകളുടെ വാദം.
പ്രണയം നടിച്ച് പെണ്‍കുട്ടിയെ മതംമാറ്റി: മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കര്‍ണാടകയില്‍ ആദ്യ അറസ്റ്റ്
ബംഗളുരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ ആദ്യ അറസ്റ്റ് . വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ സയിദ് മൊയീന്‍ എന്ന 24 കാരനെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.19 കാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്‍മേലാണ് അറസ്റ്റ് ഉണ്ടായത്.
സങ്കീര്‍ണമായ നിയമ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം. പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും.ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. 50,000 രൂപ പിഴയും ഈടാക്കും. കൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ ഉണ്ടാവുക