ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഈയാഴ്ച വിധി പറഞ്ഞേക്കും. പത്തു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ 22ന് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയിരുന്നു.
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇതില്‍ ജസ്റ്റിസ് ഗുപ്ത ഈയാഴ്ച വിരമിക്കും. അതിനു മുമ്ബായി കേസില്‍ വിധിന്യായമുണ്ടാവും. ഹിജാബ് വിലക്കിയ നടപടി വിദ്യാര്‍ഥിനികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്കൂളുകളിലും കോളജുകളിലും വരുന്നത് നിര്‍ത്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടമണമെന്നും വാദങ്ങള്‍ ഉയര്‍ന്നു. ഹിജാബ് ധരിക്കുന്നത് അനിവാര്യ മതാചാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്.
വണ്ടി വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ നീട്ടരുത്, അടുത്ത വര്‍ഷം മുതല്‍ വില കുതിക്കും!
അടുത്ത വർഷം രാജ്യത്തെ യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2023 ഏപ്രിലിൽ നടപ്പിലാക്കാൻ പോകുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡലുകൾ നവീകരിക്കാൻ വാഹന നിർമ്മാതാക്കൾ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതിനാലാണ് വാഹനങ്ങള്‍ക്ക് വില കൂടാൻ സാധ്യത എന്ന് പിടിഐ റിപ്പോർട്ടിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉൽപ്പന്നങ്ങൾ യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായ ഭാരത് സ്റ്റേജ് VI അഥവാ ബിഎസ് 6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനായി പ്രവർത്തിക്കുകയാണ് നിലവില്‍ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം.
ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, വാഹന വ്യവസായത്തിലെ സ്രോതസുകൾ മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു, ഇത് ഫോർ വീലർ പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ആവശ്യമാണ്. ഉദ്വമനം ക്രമപ്പെടുത്തുന്നതിന് ഈ ഉപകരണം കാറ്റലറ്റിക് കൺവെർട്ടറും ഓക്സിജൻ സെൻസറുകളായും പരിശോധിക്കും.
ഏത് സാഹചര്യത്തിലും, എമിഷൻ സ്റ്റാൻഡേർഡ് പാരാമീറ്ററുകൾ കവിയുന്നുവെങ്കിൽ, വാഹനം സേവനത്തിനായി സമർപ്പിക്കേണ്ടതുണ്ടെന്ന് ഉപകരണം മുന്നറിയിപ്പുകൾ നല്‍കും. കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന്, വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും, ഇത് പെട്രോൾ എഞ്ചിനിലേക്ക് ഇഞ്ചെക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്സ്ഹോസ്റ്റിൽ നിന്നുള്ള ഉദ്വമനത്തിന്റെ ഉള്ളടക്കം (കണികകൾ, നൈട്രജൻ ഓക്സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളും നവീകരിക്കും.
ഈ പുതിയ ഉപകരണങ്ങളും മാനദണ്ഡങ്ങളും വാഹന വിലയിൽ വർധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ രാജ്യത്തെ വാഹന നിര്‍മ്മതാക്കള്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വഹന ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് സാധ്യത. 2020 ഏപ്രിൽ 1 മുതലാണ് രാജ്യത്ത് ബിഎസ് IV മാനദണ്ഡത്തിൽ നിന്ന് ബിഎസ് -VI എമിഷൻ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്. ഈ മാറ്റത്തിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര വാഹന വ്യവസായം അതിന്റെ സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി ഏകദേശം 70,0000 കോടി രൂപ നിക്ഷേപിച്ചിരുന്നു.