ബെംഗളൂരു: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ രാജ്ഭവൻ റോഡ്, കെആർ റോഡ്, ഇൻഫൻട്രി റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും വൈകിട്ട് 3.40 മുതൽ രാത്രി 8 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്,ക്വീൻസ് റോഡ്,കസ്തൂർബ റോഡ്, റിച്ച്മണ്ട് റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലുമാണ് നിയന്ത്രണം. നാളെ രാവിലെ 9 മുതൽ 9.30 വരെ രാജ്ഭവൻ റോഡ്, ഇൻഫൻടി റോഡ്, കെആർ റോഡ്, കബൺ റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.
ഭാര്യയുമായി അവിഹിതം, ഓട്ടോ ഡ്രൈവറായ യുവാവും ഭാര്യയും ചേര്‍ന്ന് 37 കാരനെ കൊലപ്പെടുത്തി
കമ്ബം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് എന്ന 37 കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് 5 നാള് മുമ്ബാണ്.ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി പ്രകാശിന്റെ ഭാര്യ പൊലീസിനെ സമീപിച്ചു. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശിനെ ഓട്ടോ ഡ്രൈവറായ വിനോദ് കുമാറും ഭാര്യ നിത്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട്ടിലെ കമ്ബത്താണ് സംഭവം. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ മൃതദേഹം തള്ളിയതായും പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു.കമ്ബം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) കൊല്ലപ്പെട്ട കേസില്‍ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയില്‍ കടത്താന്‍ സഹായിച്ച രമേശ് (31) എന്നിവര്‍ അറസ്റ്റിലായി.പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം ബോധ്യപ്പെട്ടതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നു എന്നു പൊലീസ് പറയുന്നു. തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നു നിത്യ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നുവത്രേ. മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.