മുംബൈ: സ്കൂളിലെ ലിഫ്റ്റിൽ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണ മരണം. നോർത്ത് മുംബൈയിലെ മലാഡിൽ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലിഷ് ഹൈസ്കൂളിലെ അധ്യാപിക ജിനൽ ഫെർണാണ്ടസ് ആണ് അതിദാരുണമായി തൽക്ഷണം മരിച്ചത്. 26 വയസായിരുന്നു. വെള്ളിയാഴ്ചയോടെയാണ് അധ്യാപിക മരണപ്പെട്ടത്.
ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നു ജിനൽ. ലിഫ്റ്റിൽ കയറിയ ഉടനെ വാതിലുകൾ അടയുകയും ജിനൽ ലിഫ്റ്റിന്റെ ഇടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ജീവനക്കാരെത്തി, ജിനലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വിശാൽ ഠാക്കൂർ പറഞ്ഞു.
അതേസമയം, ജിനലിന്റേത് അപകടമരണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിക്കുന്നു. പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗം കുട്ടികൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജിനലിനെ അപ്രതീക്ഷിതമായി പിരിഞ്ഞ ആഘാതത്തിലാണ് സഹപ്രവർത്തകരും.
കള്ളപ്പണം വെളുപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ ഹാജരായി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇ.ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍. ഉച്ചക്ക് 12മണിയോടെയാണ് ശിവകുമാര്‍ ചോദ്യം ചെയ്യലിനെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചത്. എന്നാല്‍ ഇ.ഡി സമന്‍സ് അയച്ച കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.
‘ഭാരത് ജോഡോ യാത്രക്കും നിയമസഭാ സമ്മേളനത്തിനും ഇടയില്‍ ഇ.ഡി എനിക്ക് ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചു. സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ സമന്‍സും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളും എന്റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ കടമകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാവുന്നു’ -ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ 2019 സെപ്റ്റംബര്‍ 3 ന് മറ്റൊരു കേസില്‍ ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ കേസില്‍ മെയിലാണ് ശിവകുമാറിനെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.