മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. പൊതുജനാരോഗ്യം കണക്കിലെടുത്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് നടപടിയെടുത്തത്.
കമ്ബനി പുറത്തിറക്കുന്ന പൗഡര്‍ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു.
പുനെ, നാസിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ നടത്തിയ പിഎച്ച് പരിശോധനയില്‍ ഐഎസ് 5339:2004 എന്ന മാനദണ്ഡം പൗഡര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെ 1940ലെ ഡ്രഗ്സ് കോസ്മെറ്റിക്സ് നിയമപ്രകാരം കമ്ബനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കണമെന്നു കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലം അംഗീകരിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനി തയാറായിട്ടില്ല. റിപ്പോര്‍ട്ടിനെതിരെ കമ്ബനി കോടതിയെ സമീപിച്ചിരിക്കുകയാണ്.
മോദിയുടെ പിറന്നാള്‍ കൊണ്ടാടാന്‍ രാജ്യത്തുടനീളം വിപുലമായി പരിപാടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരമാകും പാര്‍ട്ടി വിതരണം ചെയ്യുക.
ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്
.ഡല്‍ഹിയില്‍ വിജയ് ഗോയല്‍ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനില്‍ പൊതുജനങ്ങള്‍ക്ക് മോദിക്കായി ആശംസ അറിയിക്കാന്‍ ‘വോള്‍ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയില്‍ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില.
പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.