ബെംഗളുരു: ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസ് നേരിടുന്ന ചിത്രദുർഗ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിന് യാത്രാവിലക്ക് ഏർപ്പെടുത്തി.ഹാവേരി ബങ്കാപുരയിൽ മഠാധിപതിയെ തടഞ്ഞ പൊലീസ് ചിത്രദുർഗയിലെ മഠത്തിലേക്കു മടക്കിയയച്ചു.
മഠത്തിനു കീഴിലുള്ള ഹോസ്റ്റലിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മഠാധിപതി ഉൾപ്പെടെ 5 പേർക്കെതിരെ മൈസൂരു നാസറാബാദ് പൊലിസ് അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നും ഇതിൽ നിന്ന് ഒളിച്ചോടുന്ന സാഹചര്യമുണ്ടാകില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും തിരികെ മഠത്തിലെത്തിയ ശേഷം ശിവമൂർത്തി മുരുക ശരണരു പറഞ്ഞു. അനുയായികൾ വിജയമുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്വീകരിച്ചത്.•
ഇതിനിടെ വിദ്യാർഥിനികൾ നീതി അർഹിക്കുന്നുവെന്ന് ബിജെപി രാജ്യസഭാ എംപി ലഹർ സിങ് സിറോയ പ്രതികരിച്ചു. ഈ കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണ്ടതുണ്ട്. പ്രായപൂർ ത്തിയാകാത്ത പെൺകുട്ടികൾ ഉന്നയിച്ചിരിക്കുന്നത് ഞെട്ടലുള വാക്കുന്ന ഗുരുതരമായ ആരോപണമാണെന്നും ലഹർ സിങ് പറഞ്ഞു. ശിവമൂർത്തി മുരുക ശരണരു നിരപരാധിയാണെന്നു വ്യക്തമാക്കി, പിന്തുണ അറിയിച്ച് യെഡിയൂരപ്പ രംഗത്തുവന്നതിനു പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം. പൊലീസ് നീ തിപൂർവമായ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ച് അതിവേഗ റെയില്‍വേ പാത
ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നിര്‍മ്മിക്കുന്നത്. പദ്ധതിക്ക് ഏകദേശം 30,000 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.സെമി ഹൈസ്പീഡ് റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നത് പരിഗണനയിലെന്നാണ് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കും വിധമാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുകയെന്നും യാത്രാ സമയം 150 മിനിറ്റായി കുറയ്ക്കാന്‍ കഴിയുമെന്നും ഇന്ത്യ ഇന്‍ഫ്രാഹബ് റിപ്പോര്‍ട്ടില്‍ പറയുന്നു.ബെംഗളൂരുവിലെ യെലഹങ്ക സ്റ്റേഷനും ഹൈദരാബാദിലെ സെക്കന്തരാബാദ് സ്റ്റേഷനും ഇടയില്‍ 503 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്ക് നിര്‍മ്മിക്കുന്നത്. പരമാവധി വളവുകള്‍ ഒഴിവാക്കി ട്രാക്കിനായുള്ള നിര്‍ദ്ദിഷ്ട റൂട്ട് മാപ്പ് ചെയ്തിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയില്‍വേ ട്രാക്കിന്റെ ഇരുവശങ്ങളിലും 1.5 മീറ്റര്‍ ഉയരത്തില്‍ ഒരു ഫെന്‍സിങ് ഭിത്തിയും നിര്‍മ്മിക്കും.
തടസ്സങ്ങളില്ലാതെ നിര്‍ദ്ദിഷ്ട വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാണ് ഫെന്‍സിങ്.നിലവിലെ സൗകര്യമുപയോഗിച്ച് ട്രെയിനില്‍ ഹൈദരാബാദിനും ബെംഗളൂരുവിനുമിടയില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ക്ക് ഏകദേശം 10 മുതല്‍ 11 മണിക്കൂര്‍ വരെ എടുക്കും. അതിവേഗ റെയില്‍പാത പൂര്‍ത്തിയായാല്‍ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറായി കുറക്കാന്‍ സാധിക്കും.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെംഗളൂരു-ഹൈദരാബാദ് സെമി ഹൈസ്പീഡ് ട്രാക്ക്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും പുരോഗമിക്കുകയാണ്.