രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടി സ്കൂളിൽ വന്ന വിദ്യാർഥികളുടെ കയ്യിൽ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരിൽ സംഘർഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇൻഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.കുട്ടികളുടെ കയ്യിൽ നിന്ന് രാഖി ഊരിമാറ്റിയത്ചോദ്യം ചെയ്ത് രക്ഷിതാക്കളും ബിജെപി പ്രവർത്തകരും സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
രക്ഷാബന്ധൻ ദിനത്തിന്റെ ഭാഗമായി കൈകളിൽ രാഖി കെട്ടി കുട്ടികൾ സ്കൂളിലേക്ക് എത്തിയത്ചില അധ്യാപകർ ചോദ്യം ചെയ്യുകയും രാഖി അഴിച്ചുമാറ്റി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നാണ് ആരോപണം. ഫ്രണ്ട്ഷിപ്പ് ഡേ’യോട് സ്കൂളിന്എതിർപ്പില്ലാത്തപ്പോൾ ‘രക്ഷാബന്ധൻ’ആഘോഷിക്കുന്നതിന്റെ കുഴപ്പം എന്താണെന്നാണ് ബിജെപി പ്രവർത്തകർ ചോദിക്കുന്നത്.
ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നും ‘രക്ഷാബന്ധൻ’ ഒരു പാരമ്ബര്യമായതിനാൽ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്കൂളിലെ പ്രധാന അധ്യാപകന്റെ പ്രതികരണം.ആസാദി കാ അമൃത് മഹോത്സവ്; ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം തന്റെ സ്ഥാപനത്തിൽ രക്ഷാബന്ധൻ ആഘോഷിക്കാമെന്നും അതിൽ ആർക്കും എതിർപ്പില്ലെന്നും പ്രധാന അധ്യാപകൻ വ്യക്തമാക്കി.