ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററില്‍ എത്തിയത്. ബഹിഷ്കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍. ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് മോണ്ടിയുടെ ആരോപണം.
ഫോറസ്റ്റ് ഗംമ്ബ് യുഎസ് സൈന്യത്തിനു അനുയോജ്യമായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ്. ബോയ്കോട്ട് ലാല്‍ സിങ് ഛദ്ദ.- മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു.
ടോം ഹാങ്ക്സിന്റെ പ്രമുഖ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. നാലു വര്ഷ്തതിനുശേഷം തിയറ്ററില്‍ എത്തുന്ന ആമിര്‍ ഖാന് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; നാളെ മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.
അതേസമയം ഓണക്കാലത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പാല് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മില്‍മ ചെയര്മാന് കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന് ചെയര്‍മാനുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം.
കഴിഞ്ഞ ഓണക്കാലങ്ങളിലും പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പാല് കൊണ്ടുവന്നിരുന്നു ഇക്കുറിയും ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിനം 50,000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണം ഇതോടെ കുറഞ്ഞു. അംഗനവാടിയിലേക്ക് പാല് കൊടുക്കുന്നതും ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.