ബെംഗളൂരു: മൈസൂരു -ബെംഗളുരൂ 10 വരി ദേശീയപാതയിൽ (എൻഎച്ച് 275) മണ്ഡ്യ നിദ്ദഘട്ട മുതൽ ബെംഗളൂരു വരെയുള്ള 56 കിലോ മീറ്റർ 15നു തുറക്കും. മൈസൂരുവിൽ നിന്ന് ബെംഗളൂരു ഭാഗത്തേക്കുള്ള ഈ റോഡ് യാത്രാസമയം കുറയ്ക്കും. വയനാട്, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ബെംഗളുരുവിലെത്താൻ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്.
കൂടാതെ ഗുഡല്ലൂർ വഴി ഊട്ടി, നിലമ്പൂർ, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഈ റോഡാണ് ആശ്രയം.കൊല്ലേഗൽ കോഴിക്കോട് ദേശീയപാത (766)യിലേക്ക് മൈസൂരുവിൽ നിന്ന് റിങ് റോഡ് വഴി പ്രവേശിക്കാനും സാധിക്കും. എൻഎച്ച് 275ൽ ആകെയുള്ള 117 കിലോമീറ്റർ പൂർത്തിയാകുമ്പോൾ ബെംഗളുരു- മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.
ബംഗളുരു :വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹിതരായ യുവദമ്ബതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി
മംഗ്ളുറു: രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്ബതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി.സംഭവത്തില്‍ പടുബിദ്രി പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉഡുപിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂര്‍-അഡ്വെയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ റിയാസ് (28), ശിഫ ശെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതല്‍ കാണാനില്ലെന്നാണ് പരാതി.
മണിപാലിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കള്‍ വിവാഹത്തിന് മുമ്ബ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശിഫ മാതാപിതാക്കളുടെ മരണത്തോടെ പഠനം മതിയാക്കി റിയാസിനെ വിവാഹം കഴിക്കുകയായിരുന്നു.
അടുത്തിടെ ദമ്ബതികള്‍ ശിവമോഗയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് രണ്ടര വയസുള്ള ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.റിയാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ശിഫ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.