ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്ബാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം. മുഴുവൻ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ 7.6 ശതമാനമാണ് പലിശ. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്ബോൾ റിട്ടേൺ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
മകളുടെ പേരിൽ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി തീരുമ്ബോൾ 64 ലക്ഷം രൂപ വരെ സമ്ബാദിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾവ്യക്തമാക്കുന്നത്. പെൺകുട്ടിക്ക് 21 വയസാകുമ്ബോൾ മാത്രമേ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കൂ. 18 വയസാകുമ്ബോൾ പകുതി പിൻവലിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
പെൺകുട്ടിക്ക് ഒരു വയസാകുമ്ബോൾ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവർക്കാണ് 64ലക്ഷം രൂപ സമ്ബാദിക്കാൻ സാധിക്കുക.പ്രതിമാസം 12,500 രൂപ വീതം അടുത്ത 14 വർഷം നിക്ഷേപിക്കണം. 7.60 ശതമാനം പലിശകണക്കാക്കിയാൽ പെൺകുട്ടിക്ക് 21 വയസാകുമ്ബോൾ 64 ലക്ഷം രൂപ സമ്ബാദിക്കാൻ കഴിയുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.