രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വാർഷിക പുഷ്പമേള ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ
ആരംഭിച്ചു. അന്തരിച്ച കന്നഡ നടന്മാരായ ഡോ. രാജ്കുമാറിനും അദ്ദേഹത്തിന്റെ മകൻ ഡോ. പുനീത് രാജ്‌കുമാറിനും ആദരവ് എന്ന പ്രമേയമാണ് ഈ വർഷത്തെ പുഷ്പമേളയുടെ പ്രത്യേകത.
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക പുഷ്പ പ്രദർശനം പുരാരംഭിച്ചത്. ഏകദേശം 15 ലക്ഷം ആളുകൾ ഈ വർഷത്തെ പുഷ്പമേള കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ വിഡിയോ കാണാം