ന്യൂഡല്‍ഹി: ‘സ്വിഗ്വി പാര്‍സല്‍ ബാഗുമായി കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന യുവാവിനെ സ്വിഗ്വിയുടെത്തന്നെ അന്വേഷകര്‍ കണ്ടെത്തി. 5,000 രൂപ ഇനാം പ്രഖ്യാപിച്ചശേഷമാണ് യുവാവിനെ കമ്ബനിക്ക് കണ്ടെത്താനായത്. സ്വിഗ്വിബാഗുമായി നഗരത്തിലൂടെ കുതിരപ്പുറത്ത് സഞ്ചിരിക്കുന്ന യുവാവിനെക്കുറിച്ചുള്ള വിവരങ്ങളാണ് സ്വിഗ്വി പുറത്തുവിട്ടത്.
സ്വിഗ്വിബാഗുമായി പോകുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയയിലുള്ളത് സ്വിഗ്വി എക്‌സിക്യട്ടീവാണെന്നും കുതിരയുടെ പേര് തൂഫാന്‍ എന്നാണെന്നും ഒക്കെയായിരുന്നു സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പറഞ്ഞിരുന്നത്.
17 വയസ്സുള്ള സുശാന്താണ് കുതിരപ്പുറത്ത് യാത്രചെയ്തിരുന്നത്. അദ്ദേഹം വാങ്ങിയ വസ്തുക്കള്‍ തിരിച്ചുകൊടുക്കാന്‍ വിമുഖതയുള്ളയാളാണെന്നും അങ്ങനെ ലഭിച്ച ബാഗാണ് കയ്യിലുള്ളതെന്നും മുംബൈയില്‍ വിവാഹത്തിന്റെ ഘോഷയാത്രകള്‍ക്ക് ഉപയോഗിക്കുന്ന കുതിരകളെ തയ്യാറാക്കലാണ് ജോലിയെന്നുമാണ് കമ്ബനി കണ്ടെത്തിയത്.
സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പറഞ്ഞപോലെ കുതിരയുടെ പേര് തൂഫാനെന്നോ ബിജ്‌ലിയെന്നോ അല്ലെന്നും ശിവ എന്നാണെന്നും കമ്ബനിയുടെ ട്വീറ്റില്‍ പറയുന്നു. ചുമലിലെ ബാഗിലുള്ളത് ഭക്ഷണമല്ല, മറിച്ച് കുതിരകളെ അണിയിച്ചൊരുക്കുന്നതിനുളള വസ്തുക്കളാണെന്നാണ് ട്വീറ്റില്‍ പറയുന്നത്.
കുതിരക്കാരന്റെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കമ്ബനി 5000 രൂപ വാഗ്ദാനം ചെയ്തിരുന്നു. അവി എന്നയാളാണ് അതിന് അര്‍ഹനായത്. അദ്ദേഹത്തിന് കമ്ബനി തുക കൈമാറുകയും ചെയ്തു. തങ്ങളുടെ അന്വേഷണത്തിന് കുതിരകളെയോ മറ്റ് മൃഗങ്ങളെയോ ഉപദ്രവിച്ചിട്ടില്ലെന്നും കമ്ബനിയുടെ ട്വീറ്റില്‍ പറയുന്നു.