നഞ്ചന്‍കോട്: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാംഗ്ലൂര്‍ക്ക് പോകുകയായിരുന്ന KSO26 എന്ന ബസ് അപകടത്തില്‍പെട്ടത്.
നഞ്ചന്‍കോടിന് ഒരു കിലോമീറ്റര്‍ മുന്നില്‍വെച്ചാണ് അപകടം നടന്നത്. റോഡിലെ ഡിവൈഡറില്‍ കയറിയ വാഹനം ഇടതുവശത്തേക്ക് മറിയുകയായിരുന്നു.
മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികള്‍ പറയുന്നു. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനേക്കാള്‍ സമീപത്തുണ്ടായിരുന്നവര്‍ ശ്രമിച്ചത് സാധനങ്ങള്‍ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.
പെട്രോളിന് വില 30 ശതമാനവും മദ്യത്തിന് 17 ശതമാനവും കുറയുമെന്ന് റിപോര്‍ട്; വിശദാംശങ്ങളറിയാം
ന്യൂഡെല്‍ഹി: () മാസത്തില്‍ പലതവണ ഉയരുന്ന പെട്രോള്‍ വില 30 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്.ഒപ്പം മദ്യത്തിന്റെ നിരക്ക് 17 ശതമാനം വരെ കുറഞ്ഞേക്കാമെന്നും ഇന്‍ഡ്യാ ഡോട്കോം റിപോര്‍ട് പറയുന്നു. ജൂണ്‍ 30 ന് നിങ്ങള്‍ പെട്രോള്‍ പമ്ബിലെത്തുമ്ബോള് 100 രൂപയ്ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ കിട്ടുമെന്നാണ് പറയുന്നത്.
ഇത് വെറും വാക്കല്ല, സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയിട്ട് അഞ്ച് വര്‍ഷമായി. ജൂണ്‍ 28, 29 തീയതികളില്‍ ചണ്ഡീഗഡില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തേക്കാം. പെട്രോള്‍ നികുതി ജിഎസ്ടിയുടെ പരിധിയിലാക്കിയേക്കുമെന്നും സൂചനയുണ്ട്. അതിനാലാണ് വില കുറയുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.