Home Featured ബംഗളുരു:100 കോടി രൂപ ചെലവിൽ ഹനുമാൻ ക്ഷേത്രം;രൂപരേഖ തയാറായതായി ടൂറിസം മന്ത്രി

ബംഗളുരു:100 കോടി രൂപ ചെലവിൽ ഹനുമാൻ ക്ഷേത്രം;രൂപരേഖ തയാറായതായി ടൂറിസം മന്ത്രി

ബെംഗളൂരു: ആന്ധ്ര പ്രദേശിന്റെ എതിർപ്പ് മാനിക്കാതെ കൊപ്പാളിൽ ഹനുമാന്റെ ജന്മസ്ഥലം വികസിപ്പിക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്. കൊപ്പാൾ ഗംഗാവതിക്കു സമീപം കിഷ്കിന്ധയിലെ ആഞ്ജനേയാ ദിഹിൽസിൽ 100 കോടി രൂപ ചെലവിട്ട് ഹനുമാൻ ക്ഷേത്രം നിർമിക്കാനുള്ള രൂപരേഖ തയാറായതായി ടൂറിസം മന്ത്രി ആനന്ദ് സിങ് അറിയിച്ചു.

യുനെസ്കോ പൈതൃക നഗരമായ ഹംപിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണിത്.ഹനുമാന്റെ ജന്മദേശത്തെ ചൊല്ലി ആന്ധ്രപ്രദേശിലെയും കർണാടകയിലെയും 2 ക്ഷേത ട്രസ്റ്റുകൾ തമ്മിൽ 2021 ഏപ്രിലിലാണ് തർക്കമുണ്ടായിരുന്നു.

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സിവിൽ ഏജൻസികൾ പദ്ധതി തയ്യാറാക്കി ബിബിഎംപി

ബെംഗളൂരുവിലുടനീളം ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശത്തെ തുടർന്ന് വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ തിങ്കളാഴ്ച ഏകോപന യോഗം ചേർന്നു.ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന വിവിധ ഹ്രസ്വ-ദീർഘകാല പദ്ധതികൾ ഏജൻസികൾ ചർച്ച ചെയ്തതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

വീഡിയോകൾ “ഹ്രസ്വകാല പദ്ധതികൾ ഉടൻ നടപ്പിലാക്കും, അടുത്ത ആഴ്‌ചയിലോ 15 ദിവസത്തിനകമോ ദീർഘകാല പരിഹാരങ്ങൾക്കായി, ടെണ്ടറുകൾ ഉടൻ തയ്യാറാക്കി അംഗീകരിക്കുമെന്നും പദ്ധതി ഉണ്ടാക്കിയാൽ 20% വരെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

റോഡിന്റെ ശോച്യാവസ്ഥ വാഹന ഗതാഗതത്തെ ബാധിക്കുന്ന 54 സ്ഥലങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

You may also like

error: Content is protected !!
Join Our WhatsApp Group