ഭ്രൂണഹത്യയെന്ന് സംശയിക്കുന്ന വിഷയം ഗൗരവതരമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഇതിൽ ഉൾപ്പെട്ടവരെ നിയമനടപടി നേരിടുമെന്നും ജയിലിലേക്ക് അയക്കുമെന്നും പറഞ്ഞു.അനധികൃത ഗർഭഛിദ്രം നടത്തിയെന്ന് സംശയിക്കുന്ന കേസിൽ വെള്ളിയാഴ്ച ജില്ലയിലെ മുദലഗി ടൗണിൽ നദിക്ക് കുറുകെയുള്ള പാലത്തിന് താഴെ ഉപേക്ഷിച്ച നിലയിൽ ഏഴ് ഭ്രൂണങ്ങൾ കണ്ടെത്തിയിരുന്നു .
ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ഈ കേസിൽ ഉൾപ്പെട്ട നഴ്സിംഗ് ഹോമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കെതിരെ ഡെപ്യൂട്ടി കമ്മീഷണർ നടപടി തുടങ്ങിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് കൂട്ടിച്ചെർത്ത് .
അഞ്ച് കുപ്പികളിലാക്കി അലസിപ്പിച്ച ഭ്രൂണങ്ങൾ വെള്ളിയാഴ്ച വസ്ത്രങ്ങൾ അലക്കാനായി വെള്ളച്ചാട്ടത്തിന്റെ തീരത്ത് പോയ നാട്ടുകാരാണ് ശ്രദ്ധിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഭ്രൂണങ്ങൾക്ക് ഏകദേശം അഞ്ച് മുതൽ ഏഴ് മാസം വരെ പ്രായമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.