ബെംഗളൂരു: ഇലക്ട്രോണിക് ഹൈബ്രിഡ് വാഹനങ്ങളുടെ വിശാലമായ ലോകം പരിചയപ്പെടുത്തുന്ന ഗ്രീൻ വെഹിക്കിൾ എക്സ്പോയുടെ മൂന്നാം പതിപ്പ് ജൂലൈ 1 മുതൽ 3 വരെ ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.ഊർജമന്ത്രി സുനിൽ കുമാർ, വൻകിട വ്യവസായമന്ത്രി മുരുകേഷ് നിറാനി എന്നിവർ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാകും പ്രദർശനം നടക്കുക.മീഡിയ ഡേ മാർക്കറ്റിങ് കർണാടക സർക്കാരുമായി സഹകരിച്ചാണു എക്സ്പോ നടത്തുന്നത്. 100 ലേറെ കമ്പനികളുടെ സ്റ്റാളുകളുണ്ടാകും.സ്കൂട്ടർ, ബൈക്ക്, കാർ, ടക്ക്, മറ്റു വലിയ വാഹനങ്ങൾ എന്നിവയുടെ വിവിധതരം മോഡലുകൾ,സ്പെയർ പാർട്സ്, ബാറ്ററികൾ, ഇലക്ട്രിക്, ഹൈബ്രിഡ് രംഗത്തെ മറ്റു നൂതന സാങ്കേതിക വിദ്യകൾ എന്നിവ എക്സ്പോയിൽ പരിചയപെടുത്തും.
പുറമെ ബെസ്കോം എംഡി രാജന ചോളൻ ഐഎഎസ് ഉൾപ്പെടെയുള്ള വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും ചർച്ചകളും നടക്കുമെന്ന് സംഘാടക സംഘം പ്രതസമ്മേളനത്തിൽ അറിയിച്ചു.
പ്രൈഡ് എനർജി എൻവയൺമെന്റ് റിസോഴ്സ് റിസർച് ചെയർമാൻ രമേഷ് ശിവണ്ണ, മീഡിയ ഡേ മാർക്കറ്റിങ് ഡയറക്ടർ മുഹമ്മദ് മുദാസിർ, ഫെഡറേഷൻ ഓഫ് കർണാടക ബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ഐ.എസ്. പ്രസാദ്, മഹിന്ദ്ര ഏരിയ സെയിൽസ് മാനേജർ രോഹിത് മാധവൻ, ഓട്ടോ ഡിലേഴ്സ് അസോസിയേഷൻ സെക്രട്ടറി സി. വെങ്കിടേഷ്, ലോ 9 മെറ്റീരിയൽസ് സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പങ്കജ് ശർമ എന്നിവർ പ്രത സമേളനത്തിൽ പങ്കെടുത്തു.