Home Featured വാഹനാപകടത്തിൽ പെട്ട ബെംഗളൂരു മലയാളി, സുമനസ്സുകളുടെ സഹായം തേടുന്നു

വാഹനാപകടത്തിൽ പെട്ട ബെംഗളൂരു മലയാളി, സുമനസ്സുകളുടെ സഹായം തേടുന്നു

by admin

ബെംഗളൂരു: ഹെന്നൂർ – ബാഗലൂർ റോഡ് ചിക്കഗുബ്ബിയിൽ ബേക്കറി നടത്തുന്ന മലയാളിയായ രത്നാകരൻ ആശുപത്രി ബിൽ അടക്കുവാൻ പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു.

ഇക്കഴിഞ്ഞ മെയ് 26ന് മകന്റെ കുട്ടിയെ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്ക്കൂളിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് രത്നാകരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് രണ്ട് പേരും തെറിച്ച് വീഴുകയായിരുന്നു.

വാരിയെല്ലുകൾ ശ്വാസകോശത്തിലേക്ക് തുളഞ്ഞ് കയറി രത്നാകരനെ അതിവ ഗുരുതരാവസ്ഥയിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വാരി എല്ലുകൾ ഇപ്പോൾ പ്ലേറ്റ് വെച്ച് സർജറി ചെയതു. 9-ാം ക്ലാസ് വിദ്യാർഥിയായ മകന്റെ മകളുടെ കൈകൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. മൂന്ന് ലക്ഷത്തിൽപരം രൂപ യുടെ ബില്ലുകൾ ഇത് വരെ ആശുപത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചിക്കഗുബ്ബിയിൽ ചെറിയ ബേക്കറി നടത്തുന്ന രത്നാകരന് സാമ്പത്തിക മായ് ഒന്നും തന്നെയില്ല.

ബേക്കറിയോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് ഭാര്യ ലീലയൊടൊപ്പം താമസിക്കുന്നത്. രണ്ട് പെൺമക്കളും ഒരു ആണും അടങ്ങുന്ന കുടുംബത്തിന് ഇപ്പോൾ ആശുപത്രി ബിൽ അടയ്ക്കുവാനുള്ള സാമ്പത്തികം ഇല്ല. പലരോടും കടം വാങ്ങിയാണ് ഇത് വരെയുള്ള ബില്ലുകൾ അടച്ചത്.

ആശുപത്രി അധികൃതരും ബില്ലിലെ തുക കുറച്ചു നൽകിയിരുന്നു. അപകടത്തിൽ ലങ്സിന് പരുക്കേറ്റിട്ടുണ്ട്. നട്ടെല്ലിനും പൊട്ടലുള്ളതിനാൽ 75-കാരനായ രത്നാകരന് ഇനി ജോലി ചെയ്യുവാനും സാധ്യമല്ല.ആശുപത്രി തുക അടയ്ക്കുവാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് രത്നാകരൻ ഇപ്പോൾ.

SREELEKHA. S A/C No. 50100095971505
IFSC Code: HDFC0004118 SINGASANDRA BRANCH
HDFC BANK LTD,(Code: 4118),
BANGALORE
Contact number: Suja 6282053926

You may also like

error: Content is protected !!
Join Our WhatsApp Group