ബെംഗളൂരു: അഞ്ചാം വയസ്സിൽ 6.1 മിനിറ്റുകൊണ്ട് 101 യോഗാസനം നടത്തി റെക്കോർഡ് സ്വന്തമാക്കി മലയാളി ബാലിക. ക്രൈസ്റ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി സുൻവിഷ സി. നായരാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചത്.
ക്രൈസ്റ്റ് ഡീംഡ് ടുബി സർവകലാശാലയിലെ അസി. പ്രഫ്സർ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൃഷ്ണകുമാറിന്റെയും കാസർകോട് നീലേശ്വരം സ്വദേശി സുപർണയുടെയും മകളാണ് സുനിവിഷ. റഗുലർ ക്ലാസുകൾക്ക് കോവിഡ് താഴിട്ടതോടെ സുനവിഷയെ അമ്മയാണ് യോഗ പരിശീലിപ്പിച്ചത്. യൂട്യൂബിലെ വിഡിയോകളും പുസ്തകങ്ങളും സഹായമായിത്തി.
ചിട്ടയായ പരിശീലനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കടുപ്പമേറിയ ആസനങ്ങൾ പഠിച്ചെടുക്കാൻ സുൻവിഷയ്ക്ക് കഴിഞ്ഞു. ഏപ്രിലിലാണ് യോഗാഭ്യാസ വിഡിയോ റെക്കോർഡിനായി സമർപ്പിച്ചത്. മേയിൽ അംഗീകാരമെതി.
റെക്കോർഡുകൾ സുൻവിഷ്യെ തേടിയെത്തുന്നത് ഇതാദ്യമല്ല.സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് കലാം വേൾഡ്റെക്കോർഡ്സിലും കണക്കിലെ കളിയിലൂടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും നേരത്തെ ഇടംപിടിച്ചിട്ടുണ്ട്.