ബംഗളുരു: ദേശീയ പതാകയുടെ പേരില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഭാവിയില്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറി കാവി പതാകയായ ഭാഗവ ധ്വജം ദേശീയപതാകയാകുമെന്നാണ് കര്‍ണാടക മുന്‍ മന്ത്രിയായ കെ.എസ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്.
ത്യാഗത്തിന്റെ പ്രതീകമാണ് ഭാഗവധ്വജമെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു.ഏറെകാലമായി ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന കൊടിയാണ് ഭാഗവധ്വജം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അതിനുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. അത് വളര്‍ത്തിയെടുക്കാനാണ് കാവി പതാകയ്ക്ക് മുന്പില് പ്രാര്‍ത്ഥിക്കുന്നതെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു.
ഈ രാജ്യത്ത് ഇന്നോ അല്ലെങ്കില്‍ എന്നെങ്കിലുമൊരുനാള്‍ കാവി പതാക ദേശീയപതാകയാകുമെന്നതില് സംശയമേയില്ല. ഈശ്വരപ്പ അഭിപ്രായപ്പെടുന്നു.’കോണ്‍ഗ്രസ് പറയുമ്ബോഴെല്ലാം ത്രിവര്‍ണ പതാക ഉയര്‍ത്തേണ്ട കാര്യമില്ല. ഭരണഘടനയനുസരിച്ച് ദേശീയപതാകയാണ് ത്രിവര്‍ണപതാക.
അതിന് നമ്മള് ബഹുമാനം നല്‍കുന്നുണ്ട്.’ ഈശ്വരപ്പ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച കോണ്ട്രാക്ടര് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നയാളാണ് ഈശ്വരപ്പ.