പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്.പുതുക്കിയ നികുതി ഇളവ് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ58 പൈസയും ആണ് വില. കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതി ഭാഗികമായി ഇളവ് വരുത്തിയതൊടെയാണ് ഇന്ധനവില അല്‍പ്പം കുറഞ്ഞത്.
സംസ്ഥാനങ്ങളുമായി പങ്കിടുന്ന എക്സൈസ് നികുതിയിലാണ് കേന്ദ്രം മാറ്റം വരുത്തിയത്. എന്നാല്‍ ഇന്ധനത്തിന് മേല്‍ ചുമത്തിയ അധികനികുതിയും, സെസും കുറക്കാന്‍ കേന്ദ്രം തയ്യറായിട്ടില്ല. കേന്ദ്രം അടിക്കടി നികുതി വര്‍ദ്ധിപ്പിച്ചിട്ടും ഇടതുസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നില്ല.
കൂടാതെ പെട്രോള്‍ നികുതി 2 രൂപ 41 പൈസയും ഡീസല്‍ നികുതി 1 രൂപ36 പൈസയും കേന്ദ്ര കുറവിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ഇതോടെ കേരളത്തില്‍ പെട്രോളിന് 10.47 പൈസയും ഡീസലിന് 7.37 പൈസയും കുറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി ഒന്നാം പിണറായി സര്‍ക്കാര്‍ കുറക്കുയും ചെയ്തു. ഇത് രണ്ടാം തവണയാണ് പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കുന്നത്. പുതുക്കിയ നികുതി ഇളവ് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 പൈസയും ആകും വില.
കൊച്ചിയില്‍ 104.62, 92.63 ആകും പെട്രോള്‍ ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 104.92 രൂപയും ഡീസലിന് 94.89 പൈസയും ആകും പുതിയ വില. കഴിഞ്ഞ മാര്‍ച്ച് 21 ന് തിരുവനന്തപുരത് പെട്രോള്‍ വില 106 രൂപ 3 പൈസയായിരുന്നു.
മെയ് 21 ന് അത് 117.91 പൈസയായി. മെയ് 22ന് അത് 107 ലേക്ക്. അതായത് രണ്ട് മാസത്തില്‍ ഉണ്ടായ വര്‍ധന മാത്രമേ കുറച്ചിട്ടൊള്ളു. 2014 ല്‍ പെട്രോളിന്റെ കേന്ദ്ര നികുതി 9.48 പൈസയാണ്. നികുതി കുറച്ചിട്ടും 2022 ലെ കേന്ദ്ര നികുതി 19.88 പൈസയാണ്. ഇതാണ് വസ്തുത.
2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്ബോള്‍ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 27 രൂപ 90 പൈസയും ഡീസലിന് 21.80 പൈസയുമായിട്ട് വര്‍ധിച്ചു. അതില്‍ നിന്നും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന് കിട്ടുന്ന വലിയ വരുമാനത്തിലെ ചെറിയ ഒരു കുറവ് മാത്രമേ ഇപ്പോഴത്തെ തീരുമാനത്തില്‍ ഉണ്ടാകുന്നുള്ളു. പെട്രോളിന് ഇപ്പോള്‍ 120 രൂപയ്ക്ക് അടുത്താണ് വില. ഡീസലിന് 105 ന് അടുത്തുമാണ്. ഇത് ഇനിയും കൂടും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങളെ മറികടക്കാന്‍ നികുതി കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
അപ്പോഴും നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ കൂട്ടിയ നികുതിയുടെ അളവ് വെച്ച് പരിശോധിക്കുമ്ബോള്‍ ഇത് വലിയ കുറവല്ല. 27 രൂപയായി വര്‍ദ്ധിച്ച നികുതിയില്‍ 8 രൂപ മാത്രമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടാകുന്നുള്ളു.
പാചക വാതക സിലിണ്ടറിന് 2020 മുതല്‍ സബ്സിഡി നല്‍കുന്നില്ല. ഇതില്‍ നിന്ന് ഭീമമായ ലാഭമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഏകദേശം എല്ലാ ജനങ്ങളും മുഴുവന്‍ പൈസയും നല്‍കി സിലിണ്ടര്‍ വാങ്ങണം. ഇപ്പോള്‍ ഉജ്ജ്വല യോജന പദ്ധതി വഴി നല്‍കുന്ന സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ചെറിയൊരു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി കട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ക്കപ്പുറത്ത് വലിയൊരു ആശ്വാസം എന്ന രീതിയില്‍ ഈ നടപടിയെ വിലയിരുത്താനാവില്ല. രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.
വിലക്കയറ്റം ഇതേ രീതിയില്‍ തുടരുമെന്നാണ് RBI യുടെ സമീപകാല റിപ്പോര്‍ട്ട് . ഇതേ തുടര്‍ന്ന് റിപ്പോ നിരക്ക് RBI കൂടിയിരുന്നു. രാജ്യം പ്രതീക്ഷിച്ച സാമ്ബത്തിക വളര്‍ച്ചയില്‍ എത്തില്ലെന്നാണ് IMS ന്റെ അടക്കം വിലയിരുത്തല്‍ . സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഈ തീരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്നത് സംശയമാണ്.