Home Featured കർണാടക :പൊലീസ് ട്രെയ്നിങ് ഡിജിപിയുടെ രാജിയുടെ പേരിൽ രാഷ്ട്രീയപ്പോര്

കർണാടക :പൊലീസ് ട്രെയ്നിങ് ഡിജിപിയുടെ രാജിയുടെ പേരിൽ രാഷ്ട്രീയപ്പോര്

ബെംഗളൂരു :പൊലീസ് ട്രെയ്നിങ് വിഭാഗം ഡിജിപി ഡോ. പി. വീന്ദ്രനാഥ് രാജിവച്ച സംഭവത്തിൽ പരസ്പരം പഴിചാരി രാഷ്ട്രീയ ചെളിവാരിയേറ്, സർക്കാരിന്റെ അഴിമതി സഹിക്ക വയ്യാതെയാണു രവീന്ദ്രനാഥ് രാജിവച്ചതെന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം ബിജെപിയും കോൺഗ്രസും ചേർന്ന്, സത്യസന്ധനായ ദലിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാവി നശിപ്പിക്കുകയായിരുന്നന്നു ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി ആരോപിച്ചു.

സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചുമതലയിലിരിക്കെ വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ പേരിലാണു നിരന്തരം സ്ഥലംമാറ്റി വേട്ടയാടുന്നതെന്നു രാജിക്കത്തിൽ രവീന്ദ്ര നാഥ് വ്യക്തമാക്കിയിരുന്നു. 4നു സ്ഥലം മാറ്റിയതിനെ തുടർന്നാണു രാജി.

വ്യാജ ജാതി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന വിരമിച്ച ഐപിഎസ് ഉദ്യോ ഗസ്ഥൻ കെ.പയ്യ നോട്ടിസ് നൽകി 10 ദിവസത്തിനകമാണു രവീന്ദ്രനാഥിന്റെ സ്ഥലം മാറ്റമെ lന്നു കുമാരസ്വാമി ആരോപിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായിരുന്നു കെ.പയ്യ. ഈ സംഭവത്തിൽ നിന്നു ബിജെപിയും കോൺഗ്രസും ഒത്തു കളിച്ചതാണെന്ന കാര്യത്തിൽ സംശയമി ല്ലെന്നും അദ്ദേഹം ആരോപിച്ചു.

തക്കാളിപ്പനി: കർണാടക അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; കേരളത്തിൽ നിന്ന് എത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും

ബംഗളൂരു: അയൽ സംസ്ഥാനങ്ങളിലെ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തക്കാളിപ്പനി പടരാതിരിക്കാൻ കേരള അതിർത്തിയോട് ചേർന്ന ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു.ഇത് നിലവിലുള്ള രോഗമാണെന്നും ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“കോവിഡും തക്കാളിപ്പനിയും തമ്മിൽ യാതൊരു ബന്ധവുമില്ല,” ഡോ. സുധാകർ പറഞ്ഞു.കേരളത്തിലെ ഒരു ജില്ലയിൽ 80 ഓളം കുട്ടികളെ ബാധിച്ചതിന് പിന്നാലെയാണ് തക്കാളിപ്പനി വൈറസ് ബാധ കണ്ടെത്തിയത്. 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. രോഗികളിൽ ചുണങ്ങു, ചർമ്മത്തിലെ പ്രകോപനം, നിർജ്ജലീകരണം, ചുവന്ന കുമിളകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

കേരളത്തിൽ രോഗബാധ കണ്ടെത്തിയതിനാൽ മംഗളൂരു, ഉഡുപ്പി, കുടക്, ചാമരാജനഗർ, മൈസൂരു ജില്ലകളിൽ കേരളത്തിൽ നിന്ന് എത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡോ.സുധാകർ പറഞ്ഞു.തക്കാളിപ്പനി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികളിലെയും ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ എല്ലാ ജില്ലാ ആരോഗ്യ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group