Home Featured കെങ്കേരി – മൈസൂർ റോഡിൽ കെ എസ്‌ ആർ ടി സി അപകടത്തിൽ പെട്ടു ,നിരവധി പേർക്ക് പരിക്ക്

കെങ്കേരി – മൈസൂർ റോഡിൽ കെ എസ്‌ ആർ ടി സി അപകടത്തിൽ പെട്ടു ,നിരവധി പേർക്ക് പരിക്ക്

by admin

ബെംഗളൂരു: കെങ്കേരിയിലെ മൈസൂരു റോഡിൽ വെച്ച് ഞായറാഴ്ച രാത്രി ഉണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി പശ്ചിമ ബെംഗളൂരു ഡിസിപി ഡോ.സഞ്ജീവ് പാട്ടിൽ അറിയിച്ചു.

ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റട്ടുണ്ട്. 25 പേർക്ക് നിസാര പരിക്കുകളുമാണ് ഉള്ളത്. 45 യാത്രക്കാരുമായി മടിക്കേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ബെംഗളൂരുവിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

അറ്റകുറ്റപ്പണികൾക്കായി കാവേരി ജലവിതരണ ശുദ്ധീകരണ പ്ലാന്റും ടികെ ഹള്ളിയിലെയും തതാഗുനിയിലെയും പമ്പിംഗ് സ്റ്റേഷനുകളും അടിയന്തരമായി അടച്ചുപൂട്ടുന്നതിനാല്‍ തിങ്കളാഴ്ച നഗരത്തിലുടനീളം 18 മണിക്കൂർ ജലവിതരണം തടസ്സപ്പെടുത്തും. തിങ്കളാഴ്ച പുലർച്ചെ 3 മുതൽ രാത്രി 9 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് BWSSB അറിയിച്ചു.

മാലിന്യ സംസ്‌കരണ യൂണിറ്റ് പുനരാരംഭിക്കുന്നതില്‍ ബിബിഎംപി ക്ക് വീണ്ടും തിരിച്ചടി

ബെംഗളൂരു: ഏതാനും ദിവസം മുമ്പ് ബനശങ്കരി ആറാം സ്റ്റേജിൽ അടച്ചിട്ട മാലിന്യ സംസ്‌കരണ യൂണിറ്റ് പുനരാരംഭിക്കുന്നതിലൂടെ, ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കരുതിയത് ബംഗളൂരുകാരുമായി കുറച്ച് ബ്രൗണി പോയിന്റുകൾ നേടുമെന്നാണ്. എന്നാൽ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി നാട്ടുകാർ വെള്ളിയാഴ്ച അർധരാത്രി പ്രകടനം നടത്തിയതോടെ ഈ നീക്കം തിരിച്ചടിയായി മാറി.

സമീപത്തെ ലിംഗധീരനഹള്ളി നിവാസികൾ
ബനശങ്കരി VI സ്റ്റേജ്, ദുർഗന്ധത്തെ പരാമർശിച്ച്കൊണ്ട് പല കാര്യങളും ഉന്നയിച്ചു .

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെഎസ്പിസിബി) അനുമതി വാങ്ങി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങൾ പാലിക്കുമെന്ന് വാഗ്ദ്ധാനം ചെയ്‌ത് യശ്വന്ത്പൂർ നിയമസഭാ മണ്ഡലത്തിലെ ലിംഗധീരനഹള്ളിയിലെ ആർദ്ര മാലിന്യ സംസ്‌കരണ പ്ലാന്റ് ബിബിഎംപി പുനരാരംഭിച്ചിരുന്നു. ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് പ്ലാന്റ് നേരത്തെ അടച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group