ബെംഗളൂരു : ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിൽ ബെംഗളൂരു ജെയിൻ സർവകലാ ശാല 32 മെഡലുകൾ നേടി ഓവ റോൾ ചാംപ്യന്മാരായി. 20 സ്വർ ണം, 7 വെള്ളി, 5 വെങ്കലം എന്നി ങ്ങനെയാണ് ഇവർ നേടിയത്. 17 സ്വർണവുമായി ലവ്ലി പ്രഫഷനൽ സർവകലാശാല രണ്ടാമതും 15 സ്വർണവുമായി പഞ്ചാബ് സർ വകലാശാല മൂന്നാമതുമെത്തി. വെയ്റ്റ് ലിഫ്റ്റിങ്ങിൽ 42 റെക്കോർഡുകൾ, നീന്തലിൽ 28, അത്ലറ്റിക്സിൽ 23 തുടങ്ങി 97 റെക്കോർഡുകളും ചാംപ്യൻഷി പ്പിൽ പിറന്നു.
മാട്രിമോണിയല്‍ സൈറ്റുകള്‍ കൊണ്ട് ഇങ്ങനെയും ഉണ്ട് കാര്യം! രസകരമായ കമന്റുകളുമായി യുവതിയുടെ ട്വീറ്റ് വൈറല്‍
ബെംഗ്ളുറു: () തങ്ങളുടെ കുട്ടി സന്തോഷത്തോടെ വിവാഹം കഴിഞ്ഞുപോവുന്നത് കാണാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ചിലപ്പോള്‍ അവര്‍ക്കനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നു.
എന്നാല്‍ ഒരു ഉപയോക്താവ് മാട്രിമോണിയല്‍ സൈറ്റ് ഏറ്റവും സര്‍ഗാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിച്ചു. അന്താരാഷ്‌ട്ര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഫിന്‍-ടെക് പ്ലാറ്റ്‌ഫോമായ സാള്‍ട് പേയുടെ സ്ഥാപകയായ ഉദിത പാല്‍, താന്‍ മാട്രിമോണിയല്‍ സൈറ്റ് അസാധാരണമായി എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് പിതാവിനോട് ചാറ്റ് ചെയ്തതിന്റെ ഒരു സ്‌ക്രീന്‍ ഷോര്‍ട് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
വെബ്‌സൈറ്റില്‍ ഒരു വരനെ കണ്ടെത്തുന്നതിനുപകരം, ഉദിത തന്റെ സ്ഥാപനത്തിന് അനുയോജ്യനായ ഒരു ജീവനക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചു. അതിനായി മാട്രിമോണിയല്‍ സൈറ്റില്‍ ഉള്ള ഒരു യുവാവിന് അഭിമുഖത്തിന് ലിങ്ക് അയച്ചതുമൊക്കെ യുവതി പറയുന്നുണ്ട്.
യുവതി പങ്കിട്ട സ്ക്രീന്‍ ഷോര്‍ട് ‘നമുക്ക് സംസാരിക്കാമോ? അടിയന്തിരമായി’, എന്ന അച്ഛന്‍ അവള്‍ക്ക് അയച്ച മെസേജോടെയാണ് തുടങ്ങുന്നത്. തുടര്‍ന്ന് ഉദിത ആ വ്യക്തിയുടെ ബയോഡാറ്റ ആവശ്യപ്പെട്ടതും അഭിമുഖ ലിങ്ക് അയച്ചതും എങ്ങനെയെന്ന് പരാമര്‍ശിച്ചു.
അച്ഛന്‍ അതിനെ വിമര്‍ശിച്ചു. ‘നീ എന്താണ് ചെയ്തതെന്ന് അറിയാമോ? നിനക്ക് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് ആളുകളെ ജോലിക്ക് എടുക്കാന്‍ കഴിയില്ല’, ഉദിതയുടെ അച്ഛന്‍ എഴുതി. പക്ഷേ യുവതി പിന്മാറാന്‍ തയ്യാറായില്ല. ‘അയാളുടെ 7 വര്‍ഷത്തെ ഫിന്‍ടെക് എക്സ്പീരിയന്‍സ് മികച്ചതാണ്, ഞങ്ങള്‍ നിയമനം നടത്തുകയാണ്. എന്നോട് ക്ഷമിക്കൂ”, യുവതി അച്ഛനോട് പറഞ്ഞു.
വാട്ട്‌സ്‌ആപ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട് പങ്കിട്ടുകൊണ്ട് ഉദിത, അടിക്കുറിപ്പില്‍ എഴുതി, ‘അച്ഛനില്‍ നിന്ന് നിരസിക്കപ്പെടുന്നത് എങ്ങനെയിരിക്കും’. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുശേഷം, ട്വീറ്റിന് ഏകദേശം 12,000 ‘ലൈകുകളും’ നൂറുകണക്കിന് രസകരമായ കമന്റുകളും ലഭിച്ചു. സംഭവത്തിന് ശേഷം പിതാവ് മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമില്‍ തന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തതായി ഉദിത പരാമര്‍ശിച്ചു.
എന്തായാലും ഉദിതയുടെ തന്ത്രങ്ങളില്‍ നെറ്റിസണ്‍സ് മതിപ്പുളവാക്കി. ഒരു ഉപയോക്താവ് എഴുതി, ‘ഇത് ഇഷ്ടപ്പെട്ടു. റിക്രൂട്മെന്റ് തന്ത്രം പരമാവധി!’. ഒരു റിക്രൂടര്‍ എന്ന നിലയില്‍, ഇതിനെ ഞാന്‍ ബഹുമാനിക്കുന്നു,’ മറ്റൊരാള്‍ എഴുതി. ‘ആരെങ്കിലും ഇവര്‍ക്ക് ഒരു മെഡല്‍ തരൂ. ഇന്ന് ഞാന്‍ ട്വിറ്ററില്‍ വായിച്ചതില്‍ ഏറ്റവും മികച്ച കാര്യം’, എന്നായിരുന്നു ഒരു കമന്റ്. ‘ഇതൊരു ഷോര്‍ട് ഫിലിം ആശയമാണ്!’ എന്നായിരുന്നു മറ്റൊരു കമന്റ്. മികച്ച ആളെ കിട്ടട്ടെയെന്ന ആശംസയുമായി മാട്രിമോണിയല്‍ സൈറ്റും ഒപ്പം ചേര്‍ന്നു.