ബെംഗളൂരു: കേരളത്തിലെ വിവിധ എഞ്ചിനിയറിങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയാരുടെ കൂട്ടായ്മയായ കേരള എഞ്ചിനിയേർസ് അസോസിയേഷൻ ബെംഗളൂരു (കെ.ഇ.എ) വാർഷികാഘോഷം സംഘടിപ്പിച്ചു. ബെംഗളുരു എച്ച്.എ.എൽ ഹോസ്പിറ്റലിന് സമീപത്തുള്ള ഓൾഡ് എച്ച്.എം.എ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ആഘോഷപരിപാടികൾ ഐ എസ് ആർ ഓ ചെയാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു.
കെ.ഇ.എ പ്രസിഡന്റ് തോമസ് വെങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജും സുന്ദരേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടോം ജോർജ് നന്ദി രേഖപ്പെടുത്തി. തുടർന്ന് രഘുറാം മണികണ്ഠയും സംഘവും അവതരിപ്പിച്ച് സംഗീതനിശ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.