Home covid19 ബംഗളുരു : ഹോട്ടലുകൾ രാത്രി ഒരുമണി വരെ തുറക്കാൻ അനുമതി തേടി ഉടമകൾ

ബംഗളുരു : ഹോട്ടലുകൾ രാത്രി ഒരുമണി വരെ തുറക്കാൻ അനുമതി തേടി ഉടമകൾ

by admin

ബെംഗളുരു • നഗര ത്തിലെ ഹോട്ടലുകൾ രാത്രി ഒരുമണി വരെ തുറന്നിരിക്കാൻ അനുമതി നൽകണമെന്ന് ഉടമകളുടെ സംഘടന. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും രാത്രി 11 വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് പൊലീസ് നൽകുന്നത്.

കോവിഡിന് മുൻ പ് 10ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാ പനങ്ങൾക്ക് രാത്രി പ്രവർത്തിക്കാൻ അനുമതി നൽകിയി രുന്നെങ്കിലും പിന്നീട് ഇത് മരവിപ്പിക്കുകയായിരുന്നുവെന്ന് ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ പ്രസിഡ ന്റ് പി.സി.റാവു പറഞ്ഞു.

ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററി വീണ്ടും മോഷണം പോയി, ഇത്തവണ ബംഗളൂരു നഗരഹൃദയത്തില്‍


ബംഗളൂരു: കര്‍ണാടകയിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററി വീണ്ടും മോഷണം പോയതായി പൊലീസ്.

ബസവേശ്വര സര്‍ക്കിളില്‍ രാവിലെ ഡ്യൂട്ടിയില്‍ നില്‍ക്കുമ്ബോഴാണ് സിഗ്നല്‍ ലൈറ്റുകള്‍ അണഞ്ഞു കിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അഭാസാലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ഉടന്‍ തന്നെ മോഷണവിവരം ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാറ്ററികള്‍ മോഷണം പോയ വിവരം സ്ഥിരീകരിച്ചത്. ബാറ്ററികള്‍ക്ക് 7,000 രൂപയോളം വിലയുണ്ട്.അഭാസാലിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്.

നേരത്തെ, നഗരത്തിലെ സിഗ്നലുകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസില്‍ ദമ്ബതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230ഓളം ബാറ്ററികളാണ് ഇവരുടെ കൈയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ദമ്ബതികള്‍ ജയിലില്‍ കഴിയുന്നതിനാല്‍ പുതിയ മോഷണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group