Home Featured ബംഗളുരു – മൈസൂരു ദേശീയ പാത :മലബാർ യാത്ര ചിലവേറും :വേഗവും കൂടും

ബംഗളുരു – മൈസൂരു ദേശീയ പാത :മലബാർ യാത്ര ചിലവേറും :വേഗവും കൂടും

ബെംഗളൂരു:മൈസൂരു – ബംഗളൂരു ദേശീയപാത (എൻ.എച്ച് 275) വികസനത്തിന്റെ ഭാഗമായി ബിഡദി, ശ്രീരങ്കപാട്ടണ എന്നിവിടങ്ങളിലെ ടോൾ ബൂത്തുകളുടെ നിർമാണം പുരോഗമിക്കുന്നു.പാത നിർമാണം ഏപ്രിലിൽ പൂർത്തിയാകുന്നതോടെ പരമാവധി ഒരു മണിക്കൂർ 75 മിനിറ്റ് കൊണ്ട് ബെംഗളൂരുവില നിന്ന് മൈസൂരുവിലേക്ക് എത്താൻ സാധിക്കും.117 കിലോമീറ്റർ പാതയിൽ 2 ഇടങ്ങളിലായാണ് ടോൾ പിരിക്കുന്നത്.

ടോൾ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 8350 കോടിരൂപ് ചെലവഴിച്ചാണ് സ്വകാര്യ പങ്കാളിത്തത്തോടെ മൈസൂരു – ബെംഗളൂരു ദേശീയപാത 10 വരിയായി വികസിപ്പിക്കുന്നത്.നിർമാണത്തിനായുള്ള ചിലവുകൾ ടോൾ ഇനത്തിൽ നിശ്ചിത കാലം പിരിച്ചെടുക്കാൻ കമ്പനിക്ക് അനുവാദം നൽകിയട്ടുളളതിന്റെ ഭാഗമായാണ് ടോൾ ബൂത്ത് നിർമാണം.മൈസൂരു – ബെംഗളൂരു ദേശീയപാതയിൽടോൾ ഏർപെടുത്തുന്നതോടെ മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവരുടെ യാത്ര ചിലവ് വർധിക്കും.

ബെംഗളൂരുവിൽ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ,മലപ്പുറം ജില്ലകളിലേക്കുള്ളവർക്ക് പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്.കൊല്ലേഗൽ – കോഴിക്കോട് ദേശീയപാതയിൽ (766) ബന്ദിപൂർ മൂലഹോള്ള മുതൽ കൊല്ലേഗൽ വരെ 130 കിലോമീറ്റർ പാതയുടെ നവീകരണം 2019 ൽ പൂർത്തിയാക്കിയിരുന്നു. ഇതേ പാതയിൽ 3 ഇടങ്ങളിൽ അതേയ് വർഷം ഡിസംബർ മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്.

നഞ്ചൻഗുഡ് കടക്കോളയിലും ഗുണ്ടൽപേട്ടിലെ കന്നഗാലയിലും കൊല്ലേഗലിലെ ഡദോരയിലുമാണ് ടോൾ ബൂത്തുകൾ ഉള്ളത്.വയനാട് കോഴിക്കോട് ഭാഗത്തേക്കുള്ളവർക്ക് കടക്കോള, കന്നെഗാല ടോൾ പ്ലാസകളിലാണ് പണമടക്കേണ്ടത്. എന്നാൽ കണ്ണൂർ ഭാഗത്തേക്കുള്ള മൈസൂരു വിരാജ്പേട്ട് റോഡിൽ ടോളില്ല.

You may also like

error: Content is protected !!
Join Our WhatsApp Group