Home Featured ബാങ്ക് അവധി

ബെംഗളൂരു: ഇടപാടുകാർ ശ്രദ്ധിക്കുക. ഈ വരുന്ന ദിവസങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ്. ശനിയാഴ്ച മുതൽ തുടർച്ചയായി നാലു ദിവസമാണ് അവധി. തുടർന്ന് രണ്ട് ദിവസം പ്രവർത്തിച്ചാൽ വീണ്ടും രണ്ട് അവധി കൂടി. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ആകെ പ്രവൃത്തി ദിനം മൂന്ന് മാത്രമാണ്. മാർച്ച് 26,27 ശനി,ഞായർ ദിവസങ്ങളിൽ ബാങ്ക് അവധിയാണ്.

28, 29 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. തുടർന്ന് ഏപ്രിൽ ഒന്നിന് വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ അന്നും നേരിട്ടുള്ള ബാങ്ക് സേവനങ്ങൾക്ക് അവധിയാണ്. ഏപ്രിൽ രണ്ടിന് ഉഗാദിയോടനുബന്ധിച്ച് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.തുടർച്ചയായ അവധികൾ ഓൺലൈൻ ഇടപാടുകളെ ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട്ചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group