Home Featured ഓഹരി വിപണിയുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ വിവരാവകാശപ്രകാരം പുറത്തുവിടാനാകില്ലെന്ന് സെബി

ഓഹരി വിപണിയുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ വിവരാവകാശപ്രകാരം പുറത്തുവിടാനാകില്ലെന്ന് സെബി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ഓ​ഹ​രി വി​പ​ണി​യു​ടെ (എ​ന്‍.​എ​സ്.​ഇ) പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി).2013 മു​ത​ലു​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ഭാ​ഷ് അ​ഗ​ര്‍​വാ​ള്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യാ​ണ് ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന സെ​ബി നി​ര​സി​ച്ച​ത്.

വി​പ​ണി​യു​ടെ ആ​ഭ്യ​ന്ത​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത് പു​റ​ത്തു​വി​ടു​ന്ന​ത് വി​പ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും സെവി​പ​ണി​യു​ടെ ആ​ഭ്യ​ന്ത​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത് പു​റ​ത്തു​വി​ടു​ന്ന​ത് വി​പ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും സെ​ബി അ​റി​യി​ച്ചു. ബാ​ങ്കു​ക​ളെ​പ്പ​റ്റി റി​സ​ര്‍​വ് ബാ​ങ്ക് ത​യാ​റാ​ക്കി​യ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​ഭാ​ഷ് അ​ഗ​ര്‍​വാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.ബാ​ങ്കു​ക​ളു​ടെ പ​ര​മോ​ന്ന​ത നി​യ​ന്ത്ര​ണ സ്ഥാ​പ​ന​മാ​ണ് ആ​ര്‍.​ബി.​ഐ എ​ന്നി​രി​ക്കെ ഓ​ഹ​രി വി​പ​ണി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സെ​ബി​യു​ടെ റി​പ്പോ​ര്‍​ട്ടു​ക​ളും പ​ര​സ്യ​മാ​ക്ക​ണ​മെ​ന്ന് അ​ഗ​ര്‍​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ഹ​രി വി​പ​ണി​യു​ടെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ എ​ന്‍.​എ​സ്.​ഇ മു​ന്‍ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ ചി​ത്ര രാ​മ​കൃ​ഷ്ണ​ക്കെ​തി​രെ സെ​ബി ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.തു​ട​ര്‍​ന്ന് ന​ട​ന്ന സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചി​ത്ര​​​യെ​യും അ​വ​ര്‍ അ​വി​ഹി​ത​മാ​യി നി​യ​മി​ച്ച ഗ്രൂ​പ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ആ​ന​ന്ദ് സു​ബ്ര​മ​ണ്യ​നെ​യും അ​റ​സ്റ്റ് ചെ​യ്തു.ഹി​മാ​ല​യ​ത്തി​ലെ അ​ജ്ഞാ​ത യോ​ഗി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന വി​ചി​ത്ര മ​റു​പ​ടി​യാ​ണ് ചി​ത്ര രാ​മ​കൃ​ഷ്ണ ന​ല്‍​കി​യ​ത്. ഈ ‘​അ​ജ്ഞാ​ത യോ​ഗി’ ആ​ന​ന്ദ് സു​ബ്ര​മ​ണ്യ​ന്‍ ആ​ണെ​ന്നാ​ണ് സി.​ബി.​ഐ ക​രു​തു​ന്ന​ത്.

You may also like

error: Content is protected !!
Join Our WhatsApp Group