Home Featured ഒറ്റ ടിക്കറ്റിന് വില രണ്ടായിരത്തിലധികം; രാജമൗലി ചിത്രം ആര്‍ആര്‍ആറിന് റെക്കാഡ്

ഒറ്റ ടിക്കറ്റിന് വില രണ്ടായിരത്തിലധികം; രാജമൗലി ചിത്രം ആര്‍ആര്‍ആറിന് റെക്കാഡ്

എസ്.എസ്. രാജമൗലിയുടെ താരസമ്ബന്നമായ ചിത്രം ആര്‍‌ആര്‍‌ആറിന്റെ ടിക്കറ്റിന് റെക്കാഡ് വില. കൊവിഡ് പ്രതിസന്ധി മൂലം റിലീസ് പലതവണ മാറ്റിവച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ടിക്കറ്റിനാണ് 2100 രൂപ നിരക്ക് ഈടാക്കുന്നത്.ഡല്‍ഹി പിവിആര്‍ ഡയറക്‌ടേഴ്‌സ് കട്ടില്‍ വിറ്റ ടിക്കറ്റിനാണ് റെക്കാഡ് വില.മുംബയിലെ പിവിആര്‍ മാളിലും വലിയ വിലയ്‌ക്കാണ് ടിക്കറ്റ് വിറ്റുപോയതെന്നാണ് വിവരം.

വമ്ബന്‍ താരനിരയുമുണ്ട്.സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതം ആധാരമാക്കിയുള‌ള ചിത്രം 1920കളിലെ പശ്ചാത്തലത്തിലെ കഥയാണ് പറയുന്നത്.

പഴയ ആന്ധ്രാ പ്രദേശില്‍ ഇരു ഭാഗത്തായി ജിവിച്ചിരുന്ന ഇവര്‍ നേരില്‍ കണ്ടാലുണ്ടാകുന്ന തരത്തിലാണ് കഥ. ചിത്രത്തിന്റെ ടിക്കറ്റുകളുടെ ബുക്കിംഗ് ആന്ധ്രയിലും തെലങ്കാനയിലും അവസാനിച്ചു. തെലുങ്കിന് പുറമേ ഹിന്ദി, മലയാളം,തമിഴ്, കന്നഡ പതിപ്പുകളും വിദേശഭാഷകളില്‍ പോര്‍ട്ടുഗീസ്, കൊറിയന്‍, സ്‌പാനിഷ്, ടര്‍ക്കിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group