ന്യൂഡെല്‍ഹി: 12-14 വയസ് പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ നല്‍കുന്നതിനുള്ള രെജിസ്ട്രേഷന്‍ മാര്‍ച് 16 ബുധനാഴ്ച കോവിന്‍ (CoWIN) പ്ലാറ്റ് ഫോമില്‍ ആരംഭിക്കും.വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു.കോര്‍വ്ബെവാക്സ് (Corvbevax) ആയിരിക്കും നല്‍കുക. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ കഴിയുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ’60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ മുന്‍കരുതല്‍ ഡോസുകള്‍ ലഭിക്കും. കുട്ടികളുടെ കുടുംബങ്ങളോടും 60 വയസിന് മുകളിലുള്ള ആളുകളോടും വാക്സിനേഷന്‍ എടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്തു.കുട്ടികള്‍ക്ക് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമോ വെവ്വേറെയോ രെജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അവരുടെ വിദ്യാര്‍ഥി ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വയം രെജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഒരു മൊബൈല്‍ നമ്ബറില്‍ രെജിസ്റ്റര്‍ ചെയ്യാനാവും.