ബെംഗളൂരു: മാനുഷിക ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപിക്കുകയും പച്ചയായ ജീവിതം കൊണ്ട് അത് തെളിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് എൻ. എ ഹാരിസ് എംഎൽഎ. മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച തങ്ങൾ അനുസ്മരണ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മതേതരത്വത്തിന്റെ കാവലാളായിരുന്നു തങ്ങൾ. വർഗ്ഗീയ സംഘട്ടനങ്ങളും സംഘർഷങ്ങളും ഇല്ലാതാക്കാനും സൗഹാർദ്ദങ്ങൾ ഊട്ടിയുറപ്പിക്കാനും തങ്ങൾ നടത്തിയ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, അഡ്വ. പി.ഉസ്മാൻ, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, മുഹമ്മദ് മൗലവി, മെറ്റി കെ ഗ്രേസ്, ജമാൽ, സിദ്ദീഖ് തങ്ങൾ, ഈസ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും കെ.സി.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷൻ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ;മതേതരത്വത്തിന്റെ കാവലാളായിരുന്ന തങ്ങളെന്ന് എൻ എ ഹാരിസ് എം എൽ എ
previous post