Home Featured യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ടു

യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ടു

by admin

കീവ്: യുക്രെയിനില്‍ സര്‍വനാശം വിതച്ച്‌ റഷ്യന്‍ മുന്നറുന്നതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെല്ലാക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

ഖര്‍കീവില്‍ ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടകയിലെ ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി(21) ആണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍. വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രാലയം ഈ വിദ്യാര്‍ത്ഥിയുടെ കുടുബവുമായി ബന്ധപ്പെട്ടു.

ഖര്‍കവിലും മറ്റ് യുക്രെയിന്‍ നഗരങ്ങളിലും ഉള്ള ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി റഷ്യ, ഉക്രെയിന്‍ അംബാസഡര്‍മാരെ വിളിച്ച്‌ ആവശ്യപ്പെട്ടു. ഇവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരും ഇക്കാര്യത്തില്‍ പരിശ്രമം തുടരുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.

ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്. കേഴ്സന്‍ നഗരം റഷ്യ പൂര്‍ണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളില്‍ റഷ്യ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഖര്‍കീവില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ക്കാന്‍ ആണ് റഷ്യയുടെ ശ്രമം. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്

കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായിരുന്നു. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.ഖാര്‍കീവില്‍ ഷെല്ലാക്രമണം തുടരുകയാണ്.മേയര്‍ക്കും പരിക്കെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കൂടുതല്‍ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഏറി.

ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തരമായി കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം കീവില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്കായി യുക്രൈന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.

ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും യുക്രൈനിലെ റഷ്യ ആക്രമണം രൂക്ഷമായി തുടരുന്നതിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ബെലാറൂസില്‍ വച്ച്‌ നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി വ്യക്തമാക്കി. .റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച വൈകാതെ ഉണ്ടായേക്കും. യുക്രൈനില്‍ നിന്ന് മലയാളികളെ രക്ഷിക്കാനുള്ള ഓപറേഷന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിക്കുകയാണ്. നാല് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് യുക്രൈന്‍ അതിര്‍ത്തികളിലെത്തി രക്ഷാദൗത്യത്തെ ഏകോപിപ്പിക്കും. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി,വരുണ്‍ ഗാന്ധി, കിരണ്‍ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അതിര്‍ത്തികളിലേക്ക് പോകുന്നത്.

റൊമാനിയയില്‍ നിന്നും 182 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ന് രാവിലെ മുംബൈയില്‍ എത്തിയിരുന്നു. 3 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈയില്‍ എത്തുന്ന രണ്ടാമത്തെ വിമാനമാണിത്.

എയര്‍ ഇന്ത്യ , ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് അടക്കം വിമാനങ്ങള്‍ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാ ദൗത്യമായ ഓപറേഷന്‍ ?ഗം?ഗയില്‍ വ്യോമസേനയും പങ്കാളികളാകുകയാണ്. വ്യോമ സേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളാണ് രക്ഷാ ദൗത്യത്തിനായി അയയ്ക്കുക. ഇതിനായി പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ യുക്രൈനില്‍ മള്‍ഡോവ അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യുമെന്നറിയാതെ ആശയക്കുഴപ്പത്തില്‍ ആണ്.യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നിര്‍ദ്ദേശമൊന്നുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രണ്ടു ദിവസമായി വിദ്യാര്‍ത്ഥികള്‍ മള്‍ഡോവയില്‍ കഴിയുകയാണ്. ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച്‌ അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച്‌ 7ന് അകം രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്ബൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.

കീവ് നഗരത്തില്‍ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് യുക്രൈന്‍ സൈന്യം. സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്. കടന്നുകയറുന്ന റഷ്യന്‍ സൈന്യത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കുകയാണ് യുക്രൈന്‍ ജനതയും

You may also like

error: Content is protected !!
Join Our WhatsApp Group