Home Featured “ഭീകരതയുടെ കേരള മാതൃക” ബജ്രംഗദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ കേരള വിരുദ്ധ പരാമർശവുമായി ബെംഗളൂരു എം പി തേജസ്വി സൂര്യ

“ഭീകരതയുടെ കേരള മാതൃക” ബജ്രംഗദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ കേരള വിരുദ്ധ പരാമർശവുമായി ബെംഗളൂരു എം പി തേജസ്വി സൂര്യ

by admin

Shivamoga: കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന് BJP യുവജന വിഭാഗം തലവന്‍ തേജസ്വി സൂര്യ.
ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

“ഭീകരതയുടെ കേരള മാതൃകയാണിത്, പി എഫ് ഐ, എസ് ഡി പി ഐ , സി എഫ് ഐ തുടങ്ങിയ സംഘടനകള്‍ കര്‍ണാടകയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക” തേജസ്വി സൂര്യ ശിവമോഗയില്‍ പറഞ്ഞു. ഇത് വെറും കൊലപതകമായി പരിഗണിക്കാതെ പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം (UAPA) ചുമത്തണമെന്നും തേജസ്വി സൂര്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യര്‍ത്ഥിച്ചു.
ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റു മരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ഇട്ടതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന.

ഹര്‍ഷയുടെ കൊലപാതകം ശിവമോഗയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 2 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, ആഷിഫുള്ള ഖാന്‍, റെഹാന്‍ ഖാന്‍, നെഹാല്‍, അബ്ദുള്‍ അഫ്നാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 വയസ്സുള്ള കാഷിഫ് ഒഴികെ എല്ലാവരും 20 നും 22 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെല്ലാം ശിവമോഗ സ്വദേശികളാണ്,” പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു

‘മുഖം കാണിക്കാന്‍’ സമയമായി , സാനിറ്റൈസര്‍ ഒഴിവാക്കാം, ടി.പി.ആര്‍. കുറഞ്ഞാല്‍ മാസ്‌കും മാറ്റാം

You may also like

error: Content is protected !!
Join Our WhatsApp Group