Home covid19 കേരളത്തില്‍ ഇന്ന് 5691 പേര്‍ക്ക് കോവിഡ്; 10,896 രോഗമുക്തി, 10 മരണം

കേരളത്തില്‍ ഇന്ന് 5691 പേര്‍ക്ക് കോവിഡ്; 10,896 രോഗമുക്തി, 10 മരണം

by കൊസ്‌തേപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 56,851 സാമ്ബിളുകളാണ് പരിശോധിച്ചത്. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 53,597 കോവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളിലെ 81 മരണങ്ങളും കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,403 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5211 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം 2578, കൊല്ലം 501, പത്തനംതിട്ട 387, ആലപ്പുഴ 545, കോട്ടയം 710, ഇടുക്കി 619, എറണാകുളം 2048, തൃശൂര്‍ 595, പാലക്കാട് 376, മലപ്പുറം 636, കോഴിക്കോട് 996, വയനാട് 204, കണ്ണൂര്‍ 514, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 63,59,953 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

You may also like

error: Content is protected !!
Join Our WhatsApp Group