ബെംഗളൂരു : ഞായറാഴ്ച രാത്രി ഹിന്ദുത്വ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു.
മാധ്യമങ്ങൾക്ക് നൽകിയ ആശയവിനിമയത്തിൽ ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം. ലക്ഷ്മി പ്രസാദ് 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പറഞ്ഞു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഹർഷയുടെ അമ്മ പത്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശിവമോഗ സിറ്റിയിലെ ദൊഡ്ഡപേട്ട പോലീസാണ് കൊലപാതകത്തിന് കേസെടുത്തത്. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി അത്താഴം കഴിക്കാൻ പോകുകയായിരുന്ന ഹർഷയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.
3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2 പേർ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു നേരത്തെ 5 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ ആളുകളെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകളുടെ പങ്ക് വ്യക്തമാകൂ അദ്ദേഹം പറഞ്ഞു.