തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണയകമായ കണ്ടെത്തലുകള്‍.പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസുമാണ് ആക്രമണം നടത്തിയതെന്നും ഇതിനായി ഇരുവരും ഗൂഡാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംഭവം നടന്ന ദിവസം പെണ്‍കുട്ടിയും അയപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയാറാക്കി. പെണ്‍കുട്ടിക്ക് കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണ്. ലിംഗം മുറിക്കുന്നത് എങ്ങനെയാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ഇവര്‍ മനസിലാക്കിയത്. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. 2017 മെയ് 19 നാണ് സംഭവം നടന്നത്. സ്വാമി ലൈംഗികകാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23 കാരിയായ വിദ്യാര്‍ഥിനി സ്വയം രക്ഷയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബു മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
എന്നാൽ ഗംഗാശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റി. ലിംഗം ഛേദിച്ചത് പെണ്‍കുട്ടിയുടെ കാമുകന് അടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞിരുന്നു.