ബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖല പ്രസിഡന്റായി അബ്ദുറഹീം കോട്ടയത്തെ തെരഞ്ഞെടുത്തു. നിലവിലുളള മേഖലാ പ്രസിഡന്റ് നൂർ ഷഹീൻ ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ നടപ്പുവർഷത്തിലെ അവശേഷിക്കുന്ന കാലയളവിലേക്ക് ഐക്യഖണ്ഡേന തെരഞ്ഞെടുത്തത്. ബെംഗളൂരുവിന്റെ ജമാഅത്തെ ഇസ്ലാമി കേരള പ്രതിനിധി യു. പി. സിദ്ദീഖ് തെരഞ്ഞെടുപ്പ് പ്രത്യയകൾക്ക് നേതൃത്വം നൽകി. നൂർ ഷഹീൻ, ശബീർ കൊടിയത്തൂർ, കെ. വി. ഖാലിദ്, നിഖിൽ ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.