Home covid19 ഒഴിയുന്നില്ല, ഈ കടമ്പ; കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

ഒഴിയുന്നില്ല, ഈ കടമ്പ; കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

by കൊസ്‌തേപ്പ്

ബെംഗളൂരു : മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഇതു തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധം. ചികിത്സയ്ക്കും ജോലിക്കും പഠനത്തിനും വ്യാപാരത്തിനുമായി അതിർത്തി കടന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഇങ്ങനെയെത്തുന്നവരിൽ ഭൂരിഭാഗവും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരുമാണ്.

ആർടിപിസിആർ നിബന്ധന ഒഴിവാക്കി 2 ഡോസ് വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണു മലയാളി കൂട്ടായ്മകളുടെ ആവശ്യം. എന്നാൽ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 10 ശതമാനത്തിൽ താഴെയെത്തിയാലേ ആർടിപിസിആർ നിബന്ധന ഒഴിവാക്കാൻ സാധിക്കൂ എന്നതാണ് കർണാടക ആരോഗ്യവകുപ്പിന്റെ നിലപാട്.

ആർ.മുരളീധർ (ജനറൽ കൺവീനർ, കർണാടക-കേരള ട്രാവലേഴ്സ് ഫോറം) :”നിലവിലെ സാഹചര്യത്തിൽ
കുടുംബസമേതവും മറ്റും നാട്ടിലേക്കു പോയി മടങ്ങുന്നവർ വലിയ തുകയാണ് ആർടിപിസിആർ പരിശോധനയ്ക്കായി മുടക്കേണ്ടത്. മാസങ്ങളായി തുടരുന്ന നിബന്ധന കേരളത്തിൽ കോവിഡ് ടിപിആർ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ
പിൻവലിക്കാൻ കർണാടക തയാറാകണം”.

റജികുമാർ (ജനറൽ സെക്രട്ടറി, ബാംഗ്ലൂർ
കേരളസമാജം: “ആർടിപിസിആർ നിബന്ധന ഒഴിവാക്കാൻ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണം. അതിർത്തി കടക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മാത്രമാക്കിയാൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങും”.

എം.കെ.നൗഷാദ് (ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി):”കുടക് ജില്ലയിലെ ചെക്പോസ്റ്റുകളിൽ കർശന പരിശോധനയാണു നടക്കുന്നത്”.

You may also like

error: Content is protected !!
Join Our WhatsApp Group