Home Featured ബംഗളുരുവിൽ ഫെബ്രുവരി 22 വരെ നിരോധനാജ്ഞ ;ഹിജാബ് രാഷ്ട്രീയം സ്ഥിതിഗതികൾ വഷളാക്കുന്നു

ബംഗളുരുവിൽ ഫെബ്രുവരി 22 വരെ നിരോധനാജ്ഞ ;ഹിജാബ് രാഷ്ട്രീയം സ്ഥിതിഗതികൾ വഷളാക്കുന്നു

by admin

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹിജാബ് വിഷയത്തിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സ്കൂൾ – കോളേജ് പരിസരങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ കൂടി ചേരലുകൾ, യോഗങ്ങൾ എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമീഷണർ കമാൽ പന്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. ഇന്ന് മുതൽ 22 ആം തീയതിവരെയാണ് സി.ആർ. പി.സി 1973 ലെ 144 (1) വകുപ്പ് പ്രകാരം നിരോധനാജ്ഞ എർപ്പെടുത്തിയത്.കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു.വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹരജി: വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക ഹൈകോടതി; ഇടക്കാല ഉത്തരവുമില്ല; അല്ലാഹു അക്ബര്‍’ വിളിക്കാന്‍ മാത്രം പ്രകോപിതയായോ?, സംഘ്പരിവാര്‍ ആക്രമണത്തെ ഒറ്റക്ക് നേരിട്ട പെണ്‍കുട്ടിക്കെതിരെ കര്‍ണാടക വിദ്യാഭ്യാസമന്ത്രി

==============Read More==============

ഹിജാബ് സംഘര്‍ഷം തെരുവിലേക്ക്; ഏറ്റുമുട്ടല്‍, പൊലീസ് കണ്ണീര്‍വാതകം പ്രയോ​ഗിച്ചു

കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു.വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.

ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘര്‍ഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച്‌ മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.

ഹിജാബ് ധരിച്ച്‌ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം;കർണാടക ഹിജാബ് വിഷയത്തിൽ മാലാല യൂസഫ്സായ് പ്രതികരിച്ചു


ഹിജാബ് വിവാദം പടരുന്നു, കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചു

You may also like

error: Content is protected !!
Join Our WhatsApp Group