ന്യൂഡല്‍ഹി: വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളിയെ മത്സ്യം കുത്തിക്കൊന്നു. കൊലക്കുറ്റം ചുമത്തിക്കൊണ്ട് മത്സ്യത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തെ പറവാഡ മേഖലയില്‍ വെച്ചാണ് ജോഗണ്ണയെന്ന മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണമുണ്ടായത്. ജോഗണ്ണയ്ക്ക് കുത്തേറ്റ കാര്യം മറ്റു തൊഴിലാളികളാണ് പോലീസില്‍ അറിയിച്ചത്.
മീന്‍പിടിക്കാന്‍ പോയ ഇദ്ദേഹം കടലില്‍ ഇറങ്ങിയപ്പോള്‍ മീന്‍ വന്നു കുത്തുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. ‘ബ്ലാക്ക് മാര്‍ലിന്‍’ എന്ന മത്സ്യമാണ്’ ജോഗണ്ണയെ കുത്തിക്കൊലപ്പെടുത്തിയത്. നീളമുള്ള മൂക്ക് കൊണ്ട് അദ്ദേഹത്തെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വിവരിക്കുന്നു. വാരിയെല്ലുകള്‍ക്കിടയിലാണ് മീന്റെ നീളമുള്ള കൂര്‍ത്ത മൂക്ക് തുളഞ്ഞിറങ്ങിയത്.കനത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പു തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വകുപ്പ് 174 ചുമത്തിയാണ് മത്സ്യത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.