ബെംഗളൂരു: സ്കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. ജനുവരി 29-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും വിദഗ്ധരുടെയും ഉപദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സ്കൂളുകൾ തുറന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം എന്ന നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പ്രതികൂലമായി ബാധിച്ചതിനാൽ സ്കൂളുകൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.റഗുലർ ക്ലാസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് അവരുടെ വരാനിരിക്കുന്ന പരീക്ഷകൾക്ക് പഠിക്കാൻ മാത്രമല്ല, ഓൺലൈൻ ക്ലാസുകൾ ഓഫ് ലൈൻ ക്ലാസുകൾ പോലെ ഫലപ്രദമല്ലാത്തതിനാൽ അവരുടെ സാമൂഹിക ക്ഷേമത്തിനും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്നതിനാൽ , 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുറക്കാൻ ഞങ്ങൾ നിർദ്ദേശിക്കും, അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അത് തീരുമാനിക്കാൻ വിദഗ്ധർക്ക് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോളോ 650 അമിതമായി ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക, അറിഞ്ഞിരിക്കേണ്ട പ്രശ്വഫലങ്ങൾ
ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!
യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയുടെ ജീവനെടുത്തത് പ്രസവാനന്തര വിഷാദരോഗം