ബെംഗളൂരു : ഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി. ജ്ഞാനഭാരതി മേഖല ഓഫിസി ലെ ജീവനക്കാർക്കെതിരെയാണ് നാഗർഭാവി സ്വദേശി നിതീഷ്റാവുവിന്റെ പരാതി.
ലേണേഴ്സ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കുന്നതിനാണ് നിതീഷ് ഓഫിസിലെത്തിയത്. എന്നാൽ, കൃത്യമായി മറുപടി നൽകാതെ തന്റെ വേഷവിധാനത്തെ കളിയാക്കി സംസാരിച്ച് എന്നും സംഘം ചേർന്ന് അപമാനിച്ചെന്നും ഗതാഗത വകുപ്പ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ നിതീഷ് പറയുന്നു. ആർടിഒ ഓഫിസുകളിലെ ത്തുന്നവർക്ക് ഡ്രസ് കോഡ് നിർ ദേശിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച പരാതി അന്വേഷിക്കുമെന്ന് ഗതാഗതവകുപ്പ് കമ്മിഷണർ എൻ.ശിവകുമാർ പറഞ്ഞു.