
ബെംഗളൂരു: നഗരത്തിൽ സ്കൂളുകളും കോളജുകളും തുറക്കുന്നത് 29ന് തീരുമാനിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. കോവിഡ് സാങ്കേതിക സമിതി യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിൽ 1-9 വരെ സ്കൂൾ ക്ലാസുകളും മെഡിക്കൽ, പാരാമെഡി ക്കൽ, എൻജിനീയറിങ് കോഴ്സുകൾ ഒഴിച്ചുള്ള കോളജുകളും അടച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കുറവുള്ള ജില്ലകളിൽ പതിവുപോലെ ക്ലാസുകൾ തുടുരാമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരു ഒഴികെയുള്ള ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടർമാർക്ക് തീരുമാനിക്കാം. സ്കൂളുകൾ പരമാവധി 7 ദിവസവും കോവിഡ് കുറവുള്ള ഇടങ്ങളിൽ 3 ദിവസവും അടച്ചിടാം. ബെംഗളൂരുവിനു പുറമേ മറ്റ് 5 ജില്ലകളിൽ 1-9 വരെ റഗുലർ ക്ലാസുകൾ നിർത്തിവച്ചിട്ടുണ്ട്.