ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുള്ള തായി മുഖ്യമന്ത്രി ബസവരാജ് ബൊക്കെ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ നിലവിലെ തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേസുകളുടെ എണ്ണം കുറവാണ്. അതിനാൽ, കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്. വിദഗ്ധർ അത് പരിശോധിച്ചുവരികയാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് സമഗ്രമായമായി ചർച്ച ചെയ്യും. ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ബൊമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. പിന്നാക്ക ജില്ലകളിൽ വാക്സിനേഷൻ യജ്ഞം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മ പറഞ്ഞു. 15 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിനേഷൻ നൽകുന്നതിനാണ് ഊന്നൽ നൽകുന്നത്. രോഗബാധിതരിൽ 94% പേരും ഹോം ഐസൊലേഷനിൽ ആയതിനാൽ ആരോഗ്യ വകുപ്പ് അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യണമെന്നും ബൊമ്മ പറഞ്ഞു.
കർണാടകയിൽ ഫെബ്രുവരിയിൽ കോവിഡ് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാനത്ത് കോവിഡ് തരംഗം ഉയർന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയോടോ സംഘടനയോടോ ഒരു പക്ഷപാതവും ഉണ്ടാകില്ലെന്നും ബൊക്കെ വ്യക്തമാക്കി. കഴിഞ്ഞ 11-12 ദിവസമായി ബൊ ഹോം ക്വാറൻനിലായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. അതിനാൽ ഇന്ന് മുതൽ എന്റെ ജോലിയിലേക്ക് മടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.
കർണാടക :സ്കൂളുകൾ അടയ്ക്കൽ താലൂക്ക് അടിസ്ഥാനത്തിലെ ടിപിആർ മാനണ്ഡമാക്കണം: മാനേജ്മെന്റുകൾ
ബെംഗളുരു • സ്കൂളുളുകൾ അടയ്ക്കാൻ താലൂക്ക് അടിസ്ഥാനത്തിലുള്ള കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) മാനദണ്ഡമാക്കണമെന്ന് സർക്കാരിനോട് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. നിലവിൽ ജില്ലകളുടെ ഉയരുന്ന ടിപിആർ കണക്കിലെടുത്താണ് കലക്ടർമാർ സ്കൂളുകൾ അടയ്ക്കാൻ ഉത്തരവിടുന്നത്.
ബെംഗളൂരു നഗര ജില്ലയെ കൂടാതെ ബെളഗാവി, മൈസൂ രു, മണ്ഡ്യ, ധാർവാഡ്, ബെള്ളാരി ജില്ലകളിലാണ് 1-9 വരെയുള്ള ക്ലാസുകൾ ഓൺ ലൈനിലേക്കു മാട്ടിയിരിക്കുന്നത്. ല്ലകളുടെ ടിപിആർ കണക്കിലെടുക്കാതെ താലൂക്കിലെ കണക്കുകളാകണം സ്കൂളുകളിലെ റഗുലർ ക്ലാസ് നിർത്താനായി പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി റെക്ക ഗ്ഗെയ്ഡ്നസ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ആവശ്യ പ്പെട്ടത്.
ഹോം ടെസ്റ്റിങ് കിറ്റ് വിൽപന നിരീക്ഷിക്കാൻ കർണാടക സർക്കാർ;തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദേശം
ബെംഗളൂരു വീടു കളിൽ കോവിഡ് പരിശോധിക്കാവുന്ന ഹോം ടെസ്റ്റിങ് കിറ്റുകളുടെ വിൽപന നിരീക്ഷിക്കാൻ സർക്കാർ. കോവിഡ് ബാധിതരുടെ യഥാർഥ കണക്കെടുപ്പിന് ഇത്തരം കിറ്റുകൾ തടസ്സമാകുന്നതിനെ തുടർന്നാണിത്.
കിറ്റുകൾ ഉപയോഗിച്ചുള്ള റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ സ്വയം കോവിഡ് സ്ഥിരീകരിക്കുന്നവർ അധികൃതരെ വിവരം അറിയിക്കുന്നില്ല. ഇതിനെതുടർന്നാണു സംസ്ഥാനത്ത് വിൽ കിറ്റുകളുടെ കണക്കെടുക്കാൻ ഡ്രഗ്സ് കൺട്രോളർ രംഗത്തു വന്നത്. എത്ര കിറ്റുകൾ കമ്പനികൾ വിതരണം ചെയ്തു. ഫാർമസികളിൽ നിന്ന് ഇതു വാങ്ങുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവയാണു പ്രതിദിനം ശേഖരിക്കുന്നത്. ഒമികോൺ ഭീതി പരന്നതോടെ ഈ കിറ്റുകളുടെ വിൽപന കുത്തനെ ഉയർന്നിരിക്കുകയാണ്.
കോവിഡ് സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നു ഡോക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. മാധ്യമങ്ങളിലൂടെയും മറ്റും ഒട്ടേറെ പരസ്പരവിരുദ്ധമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണു ഡോക്ടർമാർ നോട്ടിസ് നൽകിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.