ബംഗളൂരു: മുസ്ലിംലീഗ് കർണാടക മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗ വുമായ അഡ്വ ഇബ്രാഹിം എം ഷംസീർ ബെലഗാവിയിൽ നിര്യാതനായി. 1980 മുതൽ മുസ്ലിം ലീഗ് പാർട്ടിയിൽ പ്രവർത്തനമാരംഭിച്ച അദ്ദേഹം 1992 ലാണ് കർണാടകജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്.
വടക്കൻ കർണാടകയിലും മഹാരാഷ്ട്ര അതിർത്തിയിലെ മറാത്ത മേഖലയിലും പാർട്ടി കെട്ടിപ്പടുക്കാൻ പ്രയത്നിച്ചു. നേതാക്കളായ ബനാത് വാല ഇ. അഹമ്മദ് എന്നിവരോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഷംസീർ മുസ്ലിം ലീഗിന്റെ കർണാടക എം എൽ എ ആയിരുന്ന ഖമറുൽ ഇസ്ലാം, ആദ്യകാല നേതാക്കളായ അസീസ് മേമൻ സേട്ട്, സി. അബ്ദുൾ ഹമീദ് എം.എം. ഇനാംദാർ എന്നിവർക്കൊപ്പം പാർട്ടിക്കായി പ്രവർത്തിച്ചു. വെളഗാവിയിൽ മുസ്ലീം സമുദായത്തിന്റെ സാമൂഹിക ഉന്നമനം വെച്ചുള്ള നിരവധി പ്രവർത്ത നടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ബഷീബാൻ എജുക്കേഷനൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി യായി പ്രവർത്തിച്ചിട്ടുണ്ട്.
കർണാടക മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി അംഗം കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തിൽ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്ദീൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കർണാടക പ്രസിഡന്റ് ദസ്തഗീർ ആഗ, മുൻ സംസ്ഥാന പ്രസിഡന്റ് മീർ മഹമൂദ് ഇനാംദാർ, മുൻ സംസ്ഥാന ജോ സെക്രട്ടറി സി.പി സാധകത്തുള്ള , എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം. നൗഷാദ് എന്നിവർ അനുശോചിച്ചു.