
ന്യൂഡൽഹി, മുംബൈ, ബെംഗളുരു, ചെന്നൈ • കോവിഡ് കേസുകൾ കൂടുന്നതിനാൽ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടയ്ക്കുന്നു. നിലവിൽ 50% ജോലിക്കാരുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിടാനും വീടുകളിൽ നിന്നു ജോലി ചെയ്യാവുന്ന സംവിധാനം(വർക്ക് ഹോം) ഏർപ്പെടുത്താനും നിർദേശിച്ചു. അവശ്യമേഖലയ്ക്ക് ഇളവുണ്ട്.ററന്റുകളും ബാറുകളും അടച്ചിടും. പാഴ്സലും ഹോം ഡെലിവറിയും അനുവദിക്കും. ഇന്നലെ 21,259 പേരാണു പോസിറ്റീവ്. 3 ദിവസത്തിനിടെ കോവിഡ് 15,000 കടന്ന തമിഴ്നാട്ടിൽ സ്കൂ ളുകൾക്കും കോളജുകൾക്കും 31വരെ അവധി പ്രഖ്യാപിച്ചു. ഇന്നു മുതൽ പഴനി ക്ഷേത്രത്തിൽ ആരംഭിക്കുന്ന തൈപ്പൂയ ഉത്സവത്തിൽ ഭക്തർക്കു പ്രവേശനം നിയന്ത്രിക്കും. ഇന്നലെ 15,379 പേർ കാണു കോവിഡ് സ്ഥിരീകരിച്ചത്.
കർണാടകയിൽ വാരാന്ത്യ കർഫ്യുവും രാത്രി കർഫ്യൂവും മാസാവസാനം വരെ നീട്ടി. ഇന്നലെ 14473 കോവിഡ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച ത്തെക്കാളും 1000 കേസുകളുടെ വർധനയോടെ ഇന്നലെ 34,424 പേർക്കു കോവിഡ്. ഒമിക്രോൺ ബാധിതർ 1281 ആയി. അതേസമയം, ശനിയാഴ്ച 20,000 നു മുകളിലായിരുന്ന പോസിറ്റീവ് ഇന്നലെ 11,647 ലേക്കു താഴ്ന്നതിന്റെ ആശ്വാസത്തിലാണു മുംബൈ.