Home Featured ശക്തിപ്രകടനമായി മേക്കാട്ടു പദയാത്ര 35 നേതാക്കൾക്കെതിരെ കേസ്

ശക്തിപ്രകടനമായി മേക്കാട്ടു പദയാത്ര 35 നേതാക്കൾക്കെതിരെ കേസ്

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു കോവിഡ് സുരക്ഷാനിയന്ത്രണങ്ങളെ വെല്ലുവിളിച്ച്, കാവേരി ജലത്തിനായുള്ള കോൺഗ്രസ് ശക്തി പ്രകടനമായി മേക്കോട്ടു പദയാത്ര തുടരുന്നു. നിരോധനാജ്ഞ ലംഘിച്ച് യാത്ര നടത്തുന്നതിന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഉൾപ്പെടെ 35 നേതാക്കൾക്കെതിരെ സാത്തന്നൂർ പൊലീസ് കേസെടുത്തു. ദേശീയ ദുരന്തനിവാരണ നിയമ ലംഘനത്തിന് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

നിയമലംഘനം നടത്തുന്നവർ നേതാക്കളായാലും സാധാരണക്കാരായാലും നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കേസെടുക്കുക മാത്രമല്ല, സ്വാഭാവികമായും തുടർനടപടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പദയാത്രയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിനു പ്രവർത്തകരുടെ വിവരങ്ങളും ചിത്രങ്ങളും താൻ പങ്കുവയ്ക്കാമെന്നും അവർക്കെതിരെയും കേസെടുക്കൂവെന്നും ശിവകുമാർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

ഇന്നലെ ശിവകുമാറിന്റെ ജന്മദേശമായ ദാഡാലഹള്ളിയിൽ നിന്ന് 15 കിലോമീറ്റർ കൂടി പിന്നിട്ട് പദയാത്ര കനക്പുരയിലെത്തി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സിദ്ധരാമയ്യ ഇന്നലെ യാത്രയിൽ പങ്കെടുത്തില്ല.രാമനഗര കനക്പുരയിലെ മേക്കേദാട്ടു അണകെട്ട് പദ്ധതി പ്രദേശത്ത് നിന്ന് ഞായറാഴ്ചയാണ് പദയാത്ര ആരംഭിച്ചത്. വിവിധ ജില്ലകൾ പിന്നിട്ട് 19ന് ബെംഗളൂരുവിൽ സമാപിക്കും.

കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച് ശിവകുമാർ

പദയാത്രയ്ക്കിടെ ശിവകുമാറിന് കോവിഡ് പരി ശോധന നടത്താൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കോവിഡ് കണക്കുകൾ പെരുപ്പിച്ചു കാണിക്കാൻ സർക്കാർ മനഃപൂർവം ശ്രമിക്കുകയാണെന്നും തന്റെ കുടുംബത്തിൽ പത്തിലേറെ ഡോക്ടർമാരുണ്ടെന്നും പറഞ്ഞ് ഇദ്ദേഹം വിസമ്മതിക്കുന്ന വിഡിയോ വൈറലായി. താൻ പൂർണ ആരോഗ്യവാനാണെന്നും താങ്കൾക്ക് എന്നെ ഭീഷണിപ്പെടുത്തി പരിശോധിക്കാൻ കഴിയില്ലെന്നും അസിസ്റ്റന്റ് കലക്ടറോടും ജില്ലാ ഹെൽത്ത് ഓഫി സറോടും ശിവകുമാർ പറയുന്നുണ്ട്. തുടർന്ന് ക്ഷോഭിച്ചതിൽ അദ്ദേഹം സ്വയം ഖേദവും പ്രകടിപ്പിക്കുന്നുണ്ട്. ശിവകുമാർ പരിശോധനയ്ക്ക് വിസമ്മതി നടപടിയെ അപലപിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു. ആളുകളെ പരിശോധിക്കുന്നത് ആരോഗ്യ വകുപ്പിന്റെ ജോലിയാണെന്നും ശിവകുമാറിന്റെ സംസ്കാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ബൊമ്മ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group