ബെംഗളൂരു : സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട 232 കോടി രൂപയുടെ തിരിമറി കേസിൽ കന്നഡ സിനിമാ നിർമാതാവ് ആനന്ദ് ബാലകൃഷ്ണ അപ്പുഗോലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. തിരിമറി നടന്ന ബെളഗാവി ക്രാന്തിവീര സംഗൊള്ളി രായണ്ണ അർബൻ സഹകരണ സൊസൈറ്റി ചെയർമാൻ കൂടിയായ ആനന്ദിനും മറ്റു 15 പേർക്കുമെതിരെയു ള്ള കള്ളപ്പണം വെളുപ്പിക്കൽ (പി എംഎൽഎ) കേസിലാണിത്.
ബെളഗാവി ഖാദിബസാർപൊലീസ് 2017ൽ റജിസ്റ്റർ ചെയ്ത കേസാണ് ഇഡി ഏറ്റെടുത്തത്. 12-16% പലിശ വാഗ്ദാനം ചെയ്തത്.1300 പേരിൽ നിന്ന് സ്ഥിരനിക്ഷേപമായി സമാഹരിച്ച 232 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസ്. സമയത്ത് പണം തിരികെ നൽകാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. ദർശൻ പ്രധാനതാരമായുള്ള കന്നഡ സിനിമ കാന്തിവീര സംഗൊള്ളി രായണ്ണ’യുടെ നിർമാതാവാണ് ആനന്ദ്.